ചേ​ര്‍​ത്ത​ല ആശു​പ​ത്രി പൂ​ർ​ണസ​ജ്ജ​മാ​ക്ക​ണ​മെ​ന്ന്
Monday, October 25, 2021 9:50 PM IST
ചേ​ര്‍​ത്ത​ല: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന മു​ഴു​വ​ന്‍ സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​വൈ​എ​ഫ് ചേ​ര്‍​ത്ത​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ന്ത്രി​മാ​രാ​യ വീ​ണാ ജോ​ര്‍​ജി​നും പി.​പ്ര​സാ​ദി​നും നി​വേ​ദ​നം ന​ല്കി. ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​കേ​ന്ദ്ര​മാ​യി​രു​ന്നു താ​ലൂ​ക്കാ​ശു​പ​ത്രി.
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​ണ് പ്രാ​ധാ​ന്യം ന​ല്കി​യി​രു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​മ്പ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​രു​ടെ ഒ​ഴി​വു​ക​ള്‍ നി​ക​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നി​വേ​ദ​നം ന​ല്കി​യ​ത്. സെ​ക്ര​ട്ട​റി കെ.​സി ശ്യാം ​പ്ര​സി​ഡ​ന്‍റ് എ​ന്‍.​പി. അ​മ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.