ക​ര​നെ​ല്‍ കൃ​ഷി വി​ള​വെ​ടു​ത്തു
Tuesday, October 26, 2021 10:12 PM IST
ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്തി​നെ ത​രി​ശു​ര​ഹി​ത​മാ​ക്കു​ന്ന​തി​നു ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ക​ര​നെ​ല്‍ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​നു തു​ട​ക്ക​മാ​യി. ക​രു​വാ​റ്റ തെ​ക്ക് ക​ള​ത്തി​ല്‍പ​റ​മ്പി​ല്‍ ഗ​ണേ​ശ​ന്‍റെ ര​ണ്ടേക്ക​ര്‍ ക​ര​നെ​ല്‍ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ് നി​ർ​വ​ഹി​ച്ചു. ര​ണ്ടേ​ക്ക​ർ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​യി​റ​ക്കി​യ ഗ​ണേ​ശ​ന്‍ മ​ണ്ണു​ത്തി കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ചെ​ടു​ത്ത തൊ​ണ്ണൂ​റുദി​വ​സം മൂ​പ്പു​ള്ള മ​നു​ര​ത്‌​ന എ​ന്ന നെ​ല്‍​വി​ത്താ​ണ് കൃ​ഷി​ഭ​വ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഉ​പ​യോ​ഗി​ച്ച​ത്. നൂ​റു മേ​നി വി​ള​വു ല​ഭി​ച്ചു. കൃ​ഷി ഓ​ഫീ​സ​ര്‍ മ​ഹേ​ശ്വ​രി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. വെ​ള്ള​പ്പൊ​ക്കം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​കു​ന്ന മു​റ​യ്ക്ക് ക​ര​നെ​ല്‍ കൃ​ഷി​യും ത​രി​ശുനി​ല​ങ്ങ​ളി​ലെ കൃ​ഷി​യും പ​ഞ്ചാ​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും ല​ക്ഷ്യ​മി​ടു​ന്ന​ത്.