ചേ​ർ​ത്ത​ല​യി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ മോ​ഷ​ണം
Tuesday, October 26, 2021 10:14 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല​യി​ല്‍ നി​ര​വ​ധി​വീ​ടു​ക​ളി​ല്‍ മോ​ഷ​ണം. ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മൂ​ന്ന​ര​പ​വ​നോ​ളം വ​രു​ന്ന സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലും ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യു​മാ​യി മ​തി​ല​കം ഭാ​ഗ​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ല്‍ മോ​ഷ്ടാ​ക്ക​ള്‍ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ വീ​ട്ടു​കാ​ര്‍ എ​ഴു​ന്നേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്ത് 19-ാം വാ​ര്‍​ഡ് അ​മ്മു നി​ല​യ​ത്തി​ല്‍ അ​നി​ല്‍​കു​മാ​റി​ന്‍റെ ഭാ​ര്യ ഉ​ഷ​യു​ടെ സ്വ​ര്‍​ണ​മാ​ല​യാ​ണു ന​ഷ്ട​പ്പെ​ട്ട​ത്. വീ​ട്ടി​ല്‍ ഉ​റ​ങ്ങി​കി​ട​ക്കു​ക​യാ​യി​രു​ന്നു ഉ​ഷ.
വീ​ടി​ന്‍റെ വാ​തി​ല്‍ കു​ത്തി​തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് ഉ​ഷ​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന ഉ​ഷ പെ​ട്ടെ​ന്നു എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ കോ​ട്ടു​ധാ​രി​യാ​യ ഒ​രു ക​റു​ത്ത​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മു​റി​യു​ടെ മേ​ശ​പ്പു​റ​ത്തു​വെ​ച്ചി​രു​ന്ന പ​ണം അ​ട​ങ്ങി​യ പേ​ഴ്സും ക​വ​ര്‍​ന്നി​ട്ടു​ണ്ട്. മ​ണ്‍​വെ​ട്ടി ഉ​പ​യോ​ഗി​ച്ചു വാ​തി​ല്‍ ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​തെ​ന്നു ക​രു​തു​ന്നു. ഇ​തി​നു​പി​ന്നാ​ലെ നാ​മ​ക്കാ​ട് കോ​ള​നി​യി​ല്‍ ല​തി​ക​യു​ടെ വീ​ട്ടി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. അ​ടു​ക്ക​ള​വാ​തി​ലി​ന്‍റെ ലോ​ക്കു ത​ക​ര്‍​ക്കു​ന്ന ശ​ബ്ദം​കേ​ട്ട് വീ​ട്ടു​കാ​ര്‍ എ​ഴു​ന്നേ​റ്റ​പ്പോ​ഴേ​ക്കും മോ​ഷ്ടാ​ക്ക​ള്‍ ര​ക്ഷ​പ്പെ​ട്ടു.
ഈ ​രാ​ത്രി​യി​ല്‍​ത​ന്നെ വെ​ളി​യി​ല്‍ ലേ​ഖാ സു​രേ​ഷി​ന്‍റെ വീ​ട്ടി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ര്‍ എ​ഴു​ന്നേ​റ്റ​പ്പോ​ഴേ​ക്കും മോ​ഷ്ടാ​ക്ക​ള്‍ ര​ക്ഷ​പ്പെ​ട്ടു. എ​ന്നാ​ല്‍ മോ​ഷ്ടാ​ക്ക​ളു​ടേ​തെ​ന്നു ക​രു​തു​ന്ന ഒ​രു ബി​ഗ്ഷോ​പ്പ​ര്‍ ഇ​വി​ടെ നി​ന്നും കി​ട്ടി. ഇ​തി​ല്‍ ര​ണ്ടു​ജോ​ടി ചെ​രി​പ്പും ഉ​ണ്ടാ​യി​രു​ന്നു. പ​തി​നൊ​ന്നാം മൈ​ലി​നു​സ​മീ​പ​മു​ള്ള വീ​ട്ടി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. ഗേ​റ്റ് തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന മോ​ഷ്ടാ​ക്ക​ളു​ടെ ചി​ത്ര​വും സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. മോ​ഷ്ടാ​ക്ക​ള്‍ വാ​ഹ​ന​ത്തി​ലെ​ത്തി ഒ​രു പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നു ക​രു​തു​ന്നു.
മോ​ഷ്ടാ​ക്ക​ള്‍ വ​ന്നു​വെ​ന്നു ക​രു​തു​ന്ന കാ​റി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ണി​യാ​പ്പ​ള്ളി​മ​ഠം നി​തി​ന്‍​കൃ​ഷ്ണ​യു​ടെ വീ​ട്ടി​ലു​ള്ള സി​സി​ടി​വി ദൃ​ശ്യ​ത്തി​ല്‍ മോ​ഷ​ണ​ത്തി​നു തൊ​ട്ടു​മു​മ്പാ​യി ഒ​രു കാ​ര്‍ അ​തി​വേ​ഗം പോ​കു​ന്ന​താ​യി പ​തി​ഞ്ഞി​ട്ടു​ണ്ട്. മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു.