ബീ​ച്ചി​ലെ മാ​ലി​ന്യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ
Tuesday, October 26, 2021 10:17 PM IST
ആ​ല​പ്പു​ഴ: ബീ​ച്ച് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ബീ​ച്ചി​ലെ മാ​ലി​ന്യ​ങ്ങ​ൾ ഉ​ട​ന്‍ നീ​ക്കം ചെ​യ്യാ​നും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. ബീ​ച്ചി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി സ്ഥി​തി വി​ല​യി​രു​ത്തി​യ​ശേ​ഷം ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ജ​യ പാ​ർ​ക്കി​നു സ​മീ​പം കെ​ട്ടി​കി​ട​ക്കു​ന്ന മ​ലി​ന​ജ​ല​വും മാ​ലി​ന്യ​ങ്ങ​ളും ഉ​ട​ന്‍ നീ​ക്കം ചെ​യ്യാ​നും കാ​ടു വെ​ട്ടി​ത്തെ​ളി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ബീ​ച്ചി​ലെ ന​ട​പ്പാ​ത ര​ണ്ടു വ​ശ​ങ്ങ​ളി​ലും ഇ​രി​പ്പി​ട സൗ​ക​ര്യ​ത്തോ​ടെ പു​തു​ക്കി പ​ണി​യു​ന്ന​തി​നാ​യി പ്ലാ​ന്‍ ത​യാ​റാ​ക്കാ​ന്‍ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​നും നി​ര്‍​ദേ​ശം ന​ല്‍​കി.
ബീ​ച്ചി​ലെ ന​ട​പ്പാ​ത കൈ​യേ​റി​യു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ ത​ട​യും. ക​ട​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സ്ഥ​ലം അ​നു​വ​ദി​ക്കും. ക​ട​ക​ള്‍​ക്കെ​ല്ലാം ഒ​രേ​നി​റം ന​ല്‍​കു​ക​യും ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും. ക​ട​ക​ളി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ഭ​ക്ഷ​ണ മാ​ലി​ന്യ​ങ്ങ​ളും പ്ര​ത്യേ​ക​മാ​യി നി​ക്ഷേ​പി​ക്കു​ന്ന​തി​നു ബി​ന്നു​ക​ള്‍ സ്ഥാ​പി​ക്കും. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യം നീ​ക്കു​ന്ന​തി​നു ഏ​ജ​ൻ​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തും. ഇ​തി​ന്‍റെ നി​ര​ക്ക് ഏ​ജ​ന്‍​സി​യു​മാ​യി ച​ര്‍​ച്ച ചെ​യ്തു വ്യാ​പാ​രി​ക​ള്‍ ത​ന്നെ നി​ശ്ച​യി​ക്ക​ണം.
മാ​ലി​ന്യ നീ​ക്ക​ത്തി​നു കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം തേ​ടും. ശു​ചി​മു​റി കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​നും യോ​ഗ​ത്തി​ല്‍ തി​രു​മാ​ന​മാ​യി. സ​ബ് ക​ള​ക്ട​ർ സൂ​ര​ജ് ഷാ​ജി, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.