ബൈ​ക്ക് അ​പ​ക​ടം: വി​ദ്യാ​ർ​ഥി ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ മ​രി​ച്ചു
Tuesday, October 26, 2021 10:23 PM IST
കാ​യം​കു​ളം: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ച്ചു​ക​യ​റി ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നാ​യ ക​ണ്ട​ല്ലൂ​ർ പു​തി​യ​വി​ള മാ​ങ്കി​രി​ൽ പാ​റ​ക്കാ​പ​ള്ളി മ​നോ​ഹ​ര​ൻ മി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മി​ഥു​ൻ (19) സൈ​ക്കി​ൾ യാ​ത്രി​ക​നാ​യ ആ​റാ​ട്ടു​പു​ഴ കി​ഴ​ക്ക് വ​യ​ലി​ൽ വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ (68 ) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മി​ഥു​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ക​ണ്ട​ല്ലൂ​ർ പ​റ​വൂ​ർ മൂ​ത്താ​ശേ​രി​ൽ റി​സ്വാ​ന് (19 )പ​രി​ക്കേ​റ്റു . ഇ​യാ​ളെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​തു​കു​ളം പേ​രാ​ത്ത് മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം മി​ഥു​നും സു​ഹൃ​ത്താ​യ റി​സ്വാ​നും സ​ഞ്ച​രി​ച്ച ബൈ​ക്ക് എ​തി​രെ സൈ​ക്കി​ളി​ൽ വ​ന്ന രാ​ജേ​ന്ദ്ര​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മ​റി​യു​ക​യാ​യി​രു​ന്നു.​ഗു​രു​ത​ര പ​രി​ക്കേ​റ്റ മി​ഥു​നെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും സൈ​ക്കി​ൾ യാ​ത്രി​ക​നാ​യ രാ​ജേ​ന്ദ്ര​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും​ഇ​രു​വ​രു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്ല​സ്ടു ക​ഴി​ഞ്ഞ മി​ഥു​ൻ ചെ​ങ്ങ​ന്നൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഐ ​ടി ഐ ​യി​ൽ അ​ഡ്മി​ഷ​ൻ കാ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്നു.​സ​ഹോ​ദ​രി: മീ​നു. ക​ന​ക​ക്കു​ന്ന് പോലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.