കൊ​യ്ത്തു​യ​ന്ത്രം കി​ട്ടാ​നി​ല്ല, നെ​ല്ലു​കി​ളി​ർ​ത്തു
Wednesday, October 27, 2021 10:09 PM IST
മ​ങ്കൊ​മ്പ് : കൊ​യ്ത്ത്‌യ​ന്ത്രം കി​ട്ടാ​ത്ത​തു​മൂ​ലം വി​ള​വെ​ടു​പ്പു കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ല്ലു കി​ളി​ർ​ത്തു ന​ശി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ച​മ്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന കൊ​ക്ക​ണം പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ല്ലാ​ണ് വി​ള​വെ​ടു​പ്പു ര​ണ്ടാ​ഴ്ച വൈ​കി​യി​ട്ടും കി​ളി​ർ​ത്തു ന​ശി​ക്കു​ന്ന​ത്. 165 ഏ​ക്ക​ർ വ​രു​ന്ന പാ​ട​ത്തു വി​ത​ക​ഴി​ഞ്ഞി​ച്ചു 144 ദി​വ​സം പി​ന്നി​ടു​ക​യാ​ണ്. 130 ദി​വ​സം മു​ത​ൽ വി​ള​വെ​ടു​പ്പു ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന​താ​ണ്. ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലു​മാ​യി ഒ​രു മാ​സ​മാ​യി പാ​ട​ത്തെ നെ​ൽ​ച്ചെ​ടി​ക​ൾ വീ​ണു കി​ട​ക്കു​ക​യാ​ണ്.

വീ​ണ​ചെ​ടി​ക​ളി​ൽ ക​തി​രു​ക​ൾ കി​ളി​ർ​ത്ത നി​ല​യി​ലാ​ണ്. പാ​ടം വെ​ള്ള​ക്കെ​ട്ടി​ല്ലാ​തെ വ​റ്റി​യ നി​ല​യി​ലാ​യ​തി​നാ​ൽ യ​ന്ത്ര​മി​റ​ക്കാ​ൻ ത​ട​സ​മി​ല്ല. ക​ഴി​ഞ്ഞ 16ന് ​ഇ​വി​ടെ കൊ​യ്ത്തു​യ​ന്ത്ര​മി​റ​ക്കാ​മെ​ന്നാ​യി​രു​ന്നു ഏ​ജ​ന്‍റും പാ​ട​ശേ​ഖ​ര​സ​മി​തി​യും ത​മ്മി​ലു​ള്ള ധാ​ര​ണ. ആ​ദ്യം മ​ണി​ക്കൂ​റി​നു 2100 രൂ​പ പ്ര​കാ​രം വി​ള​വെ​ടു​ക്കാ​മെ​ന്നാ​യി​രു​ന്നു സ​മ്മ​തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് 2200 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​ത് അം​ഗീ​ക​രി​ച്ച​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. എ​ന്നാ​ൽ എ​ന്നി​ട്ടും യ​ന്ത്ര​മി​റ​ക്കാ​ൻ ഇ​ട​നി​ല​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് പ​രാ​തി. ഈ ​പാ​ട​ശേ​ഖ​ര​ത്തി​ൽ വി​ള​വി​റ​ക്കി​യ​തി​നെ​ക്കാ​ൾ ഒ​രാ​ഴ്ച വൈ​കി വി​ത​ച്ച സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ത്തി​ൽ ആ​റു യ​ന്ത്ര​ങ്ങ​ളി​റ​ക്കി വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. എ​ല്ലാ വ​ർ​ഷ​വും യ​ന്ത്ര​മെ​ത്തി​ക്കു​ന്ന ഇ​ട​നി​ല​ക്കാ​രാ​യ​തി​നാ​ൽ വാ​ക്കാ​ലു​ള്ള ക​രാ​റ​ല്ലാ​തെ രേ​ഖാ​മൂ​ലം എ​ഗ്രി​മെ​ന്‍റ് വ​ച്ചി​രു​ന്നി​ല്ല.

ചെ​റു​കി​ട​ക്കാ​ർ മാ​ത്ര​മു​ള്ള പാ​ട​ത്തു 125 ക​ർ​ഷ​ക​രാ​ണു​ള്ള​ത്. ര​ണ്ടാം കൃ​ഷി വി​ള​വെ​ടു​പ്പി​നു യ​ന്ത്ര​വാ​ട​ക ഏ​കീ​ക​രി​ച്ചു നി​ശ്ചി​യി​ക്കാ​ത്ത​താ​ണു നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​ം. സാ​ധാ​ര​ണ​യാ​യി വി​ള​വെ​ടു​പ്പി​നു മു​ന്പാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ർ​ഷ​ക​രു​ടെ​യും, യ​ന്ത്ര​മു​ട​മ​ക​ളു​ടെ​യും യോ​ഗം ന​ട​ത്തു​ക​യും കൂ​ലി നി​ശ്ച​യി​ക്കു​ക​യും ചെ​യ്യു​ക പ​തി​വാ​ണ്. എ​ന്നാ​ൽ കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ മൂ​ലം ഇ​ത്ത​വ​ണ യോ​ഗം ന​ട​ക്കു​ക​യോ, കൂ​ലി നി​ശ്ച​യി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണു​കി​ട​ക്കു​ന്ന നെ​ല്ലു കൊ​യ്‌​തെ​ടു​ക്കാ​ൻ ഏ​ക്ക​റൊ​ന്നി​നു മൂ​ന്ന​ര മ​ണി​ക്കൂ​റെ​ങ്കി​ലു​മെ​ടു​ക്കും.

എ​ന്നാ​ൽ ആ​ദ്യ​മി​റ​ക്കി​യ പാ​ട​ത്തെ വി​ള​വെ​ടു​പ്പു പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ് യ​ന്ത്ര​മെ​ത്താ​ൻ വൈ​കു​ന്ന​തെ​ന്നാ​ണ് യ​ന്ത്രം എ​ത്തി​ക്കാ​മെ​ന്നേ​റ്റ ഇ​ട​നി​ല​ക്കാ​ര​ൻ പ​റ​യു​ന്ന​ത്. 16നു ​യ​ന്ത്ര​മി​റ​ക്കാ​ൻ ത​യാ​റാ​യ​താ​ണ്. എ​ന്നാ​ൽ മ​ഴ​മൂ​ലം പാ​ട​ത്തു യ​ന്ത്ര​മി​റ​ക്കാ​നാ​യി​ല്ല. ഈ ​സ​മ​യം യ​ന്ത്ര​മി​റ​ക്കാ​ൻ മ​റ്റൊ​രു പാ​ട​ശേ​ഖ​രം ത​യാ​റാ​യി. മ​ഴ​യും പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടും മൂ​ലം വീ​ണു​കി​ട​ക്കു​ന്ന നെ​ൽ​ച്ചെ​ടി​ക​ൾ ഇ​നി​യും പൂ​ർ​ണ​മാ​യും വി​ള​വെ​ടു​ക്കാ​നാ​യി​ട്ടി​ല്ല. ഇ​വി​ടെ വി​ള​വെ​ടു​പ്പു പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ യ​ന്ത്ര​ങ്ങ​ൾ കൊ​ക്ക​ണം പാ​ട​ത്തി​റ​ക്കും. ഇ​തി​നു പു​റ​മേ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും യ​ന്ത്ര​ങ്ങ​ളെ​ത്താ​നു​ണ്ട് അ​തു​കൂ​ടി എ​ത്തി​യാ​ൽ വി​ള​വെ​ടു​പ്പു വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നും ക​രാ​റു​കാ​ര​ൻ പ​റ​യു​ന്നു.