സിപിഎം ബ്രാഞ്ച് മെന്പർ സജീവനെ കാണാതായിട്ട് ഒരു മാസം; അ​ന്വേ​ഷ​ണം ത​ണു​ക്കു​ന്നു; ആ​ക്ഷേ​പ​വു​മാ​യി ബ​ന്ധു​ക്ക​ൾ
Wednesday, October 27, 2021 10:09 PM IST
അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ല്‍ നി​ന്നു കാ​ണാ​താ​യ സി​പി​എം ബ്രാ​ഞ്ച് മെ​ന്പ​റും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​മാ​യ സ​ജീ​വ​നെപ്പ​റ്റി വി​വ​ര​മി​ല്ലാ​താ​യി​ട്ട് ഒ​രു മാ​സ​മാ​കു​ന്നു. ഇ​പ്പോ​ഴും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്ന പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധു​ക്ക​ൾ രം​ഗ​ത്ത്. സി​പി​എം പൂ​ത്തോ​പ്പ് ബ്രാ​ഞ്ചു സ​മ്മേ​ള​ന​ത്തി​ന്‍റെ ത​ലേ​ദി​വ​സ​മാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യ സ​ജീ​വ​നെ കാ​ണാ​താ​യ​ത്. ഇതു പി​ന്നീ​ട് വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​നും ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ഴും സ​ജീ​വ​നെ​ക്കു​റി​ച്ച് ഒ​രു തു​മ്പും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. ഭ​ർ​ത്താ​വി​ന്‍റെ തി​രോ​ധാ​ന​ത്തി​നു പി​ന്നി​ൽ സി​പി​എം ആ​ണെ​ന്നാ​ണ് ഭാ​ര്യ സ​ജി​ത ആ​രോ​പി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വി​നെ കാ​ണാ​താ​യി​ട്ട് പാ​ർ​ട്ടി​ക്കാ​ർ ഒ​രു സ​മ​ര​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും സ​ജി​ത പ​റ​യു​ന്നു. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം വ​ള​രെ മ​ന്ദ​ഗ​തി​യി​ലാ​ണ് നീ​ങ്ങു​ന്ന​തെ​ന്നു സ​ഹോ​ദ​ര​ൻ ഹ​രീ​ഷ് പ​റ​യു​ന്നു.
തു​ട​ക്ക​ത്തി​ൽ ന​ല്ല രീ​തി​യി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണം ഇ​പ്പോ​ൾ ദു​ർ​ബ​ല​മാ​യി. പാ​ർ​ട്ടി​ക്കാ​രെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ഇ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ത​ന്‍റെ മ​ക​നെ ക​ണ്ടു​പി​ടി​ക്കാ​ൻ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു മാ​താ​വ് സേ​തു നി​റ​ക​ണ്ണു​ക​ളോ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം നി​ശ​ബ്ദ​മാ​യ​തോ​ടെ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രേ​യാ​ണ് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും. പാ​ര്‍​ട്ടി​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന സ​ജീ​വ​ന്‍റെ തി​രോ​ധാ​ന​ത്തി​ല്‍ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ മൗ​ന​നി​ല​പാ​ട് നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ സം​ശ​യ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല​രെ​യും ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​മാ​യി പോ​ലീ​സും നി​ശ​ബ്ദ​ത​യി​ലാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും പ​റ​യു​ന്ന​ത്. ഇതിനിടെ കഴിഞ്ഞ ദിവസം മുൻമന്ത്രി ജി. സുധാക രൻ ഈ വിഷയത്തിൽ ജില്ലാ പോലീസ് മേധാവിയെ കണ്ടിരുന്നു.
വി​ഭാ​ഗീ​യ​ത​യു​ടെ പേ​രി​ല്‍ തി​രോ​ധാ​നം വി​വാ​ദ​ത്തി​നു വ​ഴി​യൊ​രു​ക്കി​യെ​ങ്കി​ലും അ​തു കെ​ട്ട​ട​ങ്ങി. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ആ​ദ്യം ക​ണ്ട ആ​വേ​ശം പി​ന്നീ​ട് കാ​ണാ​ത്ത​തു നാ​ട്ടു​കാ​രി​ല്‍ സം​ശ​യ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. സ​ജീ​വ​ന്‍ ഒ​ളി​വി​ല്‍ പോ​കേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​മ്പോ​ള്‍ വി​ര​ല്‍​ചൂ​ണ്ടു​ന്ന​ത് പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​നുനേ​രേ​യാ​ണ്. ഏ​തൊ​രു വി​വാ​ദ​ങ്ങ​ളി​ലും ആ​ക്ഷ​ന്‍​കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ച് സ​മ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പാ​ര്‍​ട്ടി നേ​തൃ​ത്വം ഇ​ക്കാ​ര്യ​ത്തി​ല്‍ മൗ​നം പാ​ലി​ക്കു​ന്ന​തി​ല്‍ ബ​ന്ധു​ക്ക​ള്‍​ക്കും സം​ശ​യ​മു​ണ്ട്. പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ സ​ജീ​വ​ന്‍റെ തി​രോ​ധാ​ന​ത്തി​ല്‍ എ​ടു​ത്ത നി​ല​പാ​ടും സം​ശ​യ​ത്തി​നു വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്.
ഗ്രൂ​പ്പി​ലൂ​ടെ സ​ജീ​വ​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ന​ട​ത്തി​യി​ട്ടി​ല്ല. സി​പി​എം പൂ​ത്തോ​പ്പ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യും പോ​ലീ​സി​ന്‍റെ ശ​രി​യാ​യ അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു വി​ടാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന ആ​ക്ഷേ​പ​വും നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ സ​ജീ​വ​നെ കാ​ണാ​താ​കു​ന്ന ദി​വ​സം തോ​ട്ട​പ്പ​ള്ളി ഹാ​ര്‍​ബ​റി​ല്‍ നി​ന്നു ബോ​ട്ടി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി​രു​ന്നു. ഭാ​ര്യ സ​ജി​ത വി​ളി​ച്ച​തി​നെ തു​ട​ര്‍​ന്ന് കാ​രി​യ​ര്‍ വ​ള്ള​ത്തി​ല്‍ തി​രി​കെ ഹാ​ര്‍​ബ​റി​ലെ​ത്തി. പി​ന്നീ​ട് ഭാ​ര്യ​യു​ടെ കു​ടും​ബ വീ​ടാ​യ പു​ത്ത​ന്‍​ന​ട​യി​ല്‍ നി​ന്നു സ​ജീ​വ​ന്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ തോ​ട്ട​പ്പ​ള്ളി​യി​ല്‍ വ​ന്നി​റ​ങ്ങു​ന്ന​തു ക​ണ്ട​വ​രു​ണ്ട്. എ​ന്നാ​ല്‍ വീ​ട്ടി​ല്‍ എ​ത്തി​യി​ല്ല. തു​ട​ര്‍​ന്നാ​ണ് ഭാ​ര്യ അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.