പെ​രു​മാ​ങ്ക​ര ബ​ണ്ട് ത​ക​ര്‍​ച്ച​യി​ൽ, ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​നോ​ടു ന​ട​പ​ടി നി​ർ​ദേ​ശി​ച്ച് ചെ​ന്നി​ത്ത​ല
Wednesday, October 27, 2021 10:11 PM IST
ഹ​രി​പ്പാ​ട്: പെ​രു​മാ​ങ്ക​ര ബ​ണ്ട് ത​ക​ര്‍​ച്ച അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ന്‍ മേ​ജ​ര്‍ ഇ​റി​ഗേ​ഷ​ന്‍ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നിയ​ര്‍​ക്കു ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​ദേ​ശം ന​ല്‍​കി. മേ​ജ​ര്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്ര​യും വേ​ഗം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. ചെ​റു​ത​ന പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് മൂ​ന്ന് പെ​രു​മാ​ങ്ക​ര ഐ​എ​ച്ച്ഡി​പി പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലേ​ക്കു​ള​ള റോ​ഡും പ​മ്പ​യാ​റി​ന്‍റെ പു​റം ബ​ണ്ടു​മാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​ത്.
55 പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​യാ​പ​റ​മ്പ​ത്തേ​ക്ക് എ​ത്തി​പ്പെ​ടാ​നു​ള​ള ഏ​ക​വ​ഴി​യാ​ണ് പെ​രു​മാ​ങ്ക​ര പാ​ല​വും റോ​ഡും. റോ​ഡി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗ​മാ​ണ് 200 മീ​റ്റ​ളോ​ളം നീ​ള​ത്തി​ല്‍ ഇ​ടി​ഞ്ഞ് ആ​റ്റി​ലേ​ക്കി​രു​ന്ന​ത്. പെ​രു​മാ​ങ്ക​ര പാ​ല​ത്തി​ന് അ​ടി​യി​ൽ മ​ര​ങ്ങ​ളും അ​വ​ശി​ഷ്ട​ങ്ങ​ളും കി​ട​ക്കു​ന്ന​തു മൂ​ലം ഒ​ഴു​ക്ക് ഗ​തി​മാ​റി​യാ​ണ് പോ​കു​ന്ന​ത്. ന​ദി​യു​ടെ തി​ട്ട ഇ​ടി​ഞ്ഞ് റോ​ഡ് ആ​റ്റി​ലേ​ക്കു പോ​കു​വാ​നു​ള​ള പ്ര​ധാ​ന കാ​ര​ണ​വും ഇ​താ​ണ്. അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ 3 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും മ​ട​വീ​ഴ്ച​യു​ണ്ടാ​കു​ക​യും വ​ന്‍ നാ​ശ​മു​ണ്ടാ​കു​ക​യും ചെ​യ്യു​മെ​ന്നും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു.