കു​ടി​വെ​ള്ളസം​ഭ​ര​ണി ഭീഷണിയാകുന്നു
Saturday, November 27, 2021 10:41 PM IST
അ​മ്പ​ല​പ്പു​ഴ: കാ​ല​പ്പ​ഴ​ക്കം ചെ​ന്ന് ജ​ന​ങ്ങ​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യ കു​ടി​വെ​ള്ള സം​ഭ​ര​ണി പൊ​ളി​ച്ച് നീ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ക​ഞ്ഞി​പ്പാ​ട​ത്ത് പ്രാ​ഥ​മി​ക ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​നു സ​മീ​പം സ്ഥാ​പി​ച്ചി​ട്ടു​ള്ള ജ​ല​സം​ഭ​ര​ണി​യാ​ണ് ബ​ല​ക്ഷ​യ​ത്തി​ൽ നി​ൽ​ക്കു​ന്ന​ത്.

കാ​ര്‍​ഷി​കമേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി 1970 ലാ​ണ് ജ​ല സം​ഭ​ര​ണി സ്ഥാ​പി​ച്ച​ത്. 22500 ലി​റ്റ​ര്‍ വെ​ള്ള​മാ​ണ് ശേ​ഖ​രി​ച്ചി​രു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളോ​ളം പ്ര​ദേ​ശ​മാ​കെ ശു​ദ്ധ​ജ​ലം വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത് പി​ന്നീ​ട് ഉ​പ​യോ​ഗി​ക്കാ​താ​യി. ഇ​തി​നോ​ട് ചേ​ര്‍​ന്നാ​ണ് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് എ​ത്തു​ന്ന​ത്.

രോ​ഗി​ക​ളു​മാ​യെ​ത്തു​ന്ന​വ​ര്‍ സം​ഭ​ര​ണി​യു​ടെ താ​ഴെ​യാ​ണ് നി​ല്‍​ക്കാ​റു​ള്ള​ത്. കൂ​ടാ​തെ തൊ​ട്ട​ടു​ത്തു​ള്ള പ്രാ​ര്‍​ഥ​നാ​ല​യ​ത്തി​ല്‍ വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ നി​ര​വ​ധി സ്ത്രീ​ക​ള്‍ ഒ​ത്തു​കൂ​ടാ​റു​ണ്ട്. ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​നി​ട​യു​ള്ള ജ​ല​സം​ഭ​ര​ണി വ​ലി​യൊ​രു ദു​ര​ന്ത​ത്തി​നു വ​ഴി​യൊരുക്കാ​നി​ട​യു​ണ്ടെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. അ​തി​നു കാ​ത്തു​നി​ൽ​ക്കാ​തെ എ​ത്രയും വേ​ഗം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.