സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ക്കാ​നു​ള്ള നീ​ക്കം ക​ലാ​ശി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​ൽ
Sunday, November 28, 2021 10:43 PM IST
തു​റ​വൂ​ർ: മ​ത്സ്യ​ക്കെ​ട്ടി​നെ​തി​രേ ന​ട​ന്നു​വ​ന്ന സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ക്കാ​നു​ള്ള പോ​ലീ​സി​ന്‍റെ നീ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. പ​ള്ളി​ത്തോ​ട് മൂ​ല​ക്ക​ളം ഭാ​ഗ​ത്ത് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ത്സ്യ മാ​ഫി​യ​യ്ക്കെ​തി​രേ ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി കെ​പി​എം​എ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു.
മ​ത്സ്യ​ക​ർ​ഷ​ക​രു​ടെ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നു​ള്ള പോ​ലീ​സ് സം​ര​ക്ഷ​ണ ഉ​ത്ത​ര​വി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് കു​ത്തി​യ​തോ​ട് സി​ഐ പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​പ​ന്ത​ൽ പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ച​ത്.
തു​ട​ർ​ന്ന് ഓ​ടി​ക്കൂ​ടി​യ സ്ത്രീ​ക​ളും സ​മ​ര​ക്കാ​രും പോ​ലീ​സു​മാ​യി സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യും പോ​ലീ​സ് സം​ഘ​ത്തെ മ​ണി​ക്കൂ​റോ​ളം ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ചെ​യ്തു.
സം​ഭ​വ​മ​റി​ഞ്ഞ് പ​ട്ട​ണ​ക്കാ​ട് സി​ഐയു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം സ​മ​ര​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് വൈ​കി​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ പോ​ലീ​സ് സം​ഘ​ത്തെ മോ​ചി​പ്പി​ച്ചു.
തു​റ​വൂ​ർ പാ​ട​ശേ​ഖ​ര​ത്ത് മ​ത്സ്യ​കൃ​ഷി​ക്കാ​യി ഉ​പ്പു​വെ​ള്ളം ക​യ​റ്റു​ന്ന​തു സം​ബ​ന്ധി​ച്ചാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി സ​മ​രം ന​ട​ക്കു​ന്ന​ത്. ഓ​രു​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തു​മൂ​ലം നി​ര​വ​ധി കു​ടു​ബ​ങ്ങ​ളാ​ണ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.