ഉ​ത്തേ​ജ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്
Monday, November 29, 2021 10:11 PM IST
മ​ങ്കൊ​മ്പ്: പ്ര​കൃ​തി​ക്ഷോ​ഭ​വും വെ​ള​ള​പ്പൊ​ക്ക​വും നി​മി​ത്തം ത​ക​ർ​ന്ന​ടി​ഞ്ഞു കി​ട​ക്കു​ന്ന കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു വേ​ണ്ടി സ​ർ​ക്കാ​ർ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ളകോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ളകോ​ൺ​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഏ​ഴി​നു മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ൽ പ​ര​മാ​വ​ധി ക​ർ​ഷ​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
സ​ണ്ണി തോ​മ​സ് ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ റോ​യി ഊ​രാം​വേ​ലി​ൽ, വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി, സാ​ബു തോ​ട്ടു​ങ്ക​ൽ, തോ​മ​സു​കു​ട്ടി മാ​ത്യു, ജോ​സ് കാ​വ​നാ​ട​ൻ, ജോ​സ് കോ​യി​പ്പ​ള്ളി, സി.​റ്റി തോ​മ​സ്, ബാ​ബു പാ​റ​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.