വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ർ​ഷ​സ​മാ​പ​നം
Monday, November 29, 2021 10:15 PM IST
പു​ന്ന​പ്ര: പു​ന്ന​പ്ര സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ർ​ഷ സ​മാ​പ​നം ഇ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ ന​ട​ക്കും. ഇ​ന്നു​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റി​നും ച​ട​ങ്ങു​ക​ൾ​ക്കും ഫാ. ​ജെ​ൻ​ഷി​ൻ ജോ​സ​ഫ് ത​രേ​പ്പ​റ​ന്പി​ൽ കാ​ർ​മി​ക​നാ​കും.
ഇ​ന്നു​രാ​വി​ലെ 6.45ന് ​നൊ​വേ​ന ഏ​ഴി​നു ദി​വ്യ​ബ​ലി​യും ന​ട​ക്കും. ര​ണ്ടു​മു​ത​ൽ ഏ​ഴു​വ​രെ ദി​വ​സ​വും രാ​വി​ലെ ആ​റി​നും ഏ​ഴി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും ദി​വ്യ​ബ​ലി​യു​മു​ണ്ടാ​കും. എ​ട്ടി​ന് 6.45നു ​നൊ​വേ​ന, രാ​വി​ലെ ഏ​ഴി​നു ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം.