എ​ക്സ​ൽ ഗ്ലാ​സ​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തു​ട​ർ​പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കാ​ൻ എ​ഐ​ടി​യു​സി
Tuesday, November 30, 2021 10:53 PM IST
ആ​ല​പ്പു​ഴ: എ​ക്‌​സ​ൽ ഗ്ലാ​സ​സ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​ടി​യു​സി തു​ട​ർ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ക​മ്പ​നി പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ ജ്വാ​ല​യും സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ക്കും. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ജെ. ആ​ഞ്ച​ലോ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ദേ​ശീയ സ​മി​തി അം​ഗം പി.​വി. സ​ത്യ​നേ​ശ​ൻ പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളിക്കും.
അ​റു​നൂ​റി​ൽപ​രം തൊ​ഴി​ലാ​ളി​ക​ൾ പ്ര​ത്യ​ക്ഷ​മാ​യും ആ​യി​ര​ത്തി​ല​ധി​കം പേ​ർ പ​രോ​ക്ഷ​മാ​യും തൊ​ഴി​ൽ ചെ​യ്‌​തി​രു​ന്ന ഈ ​സ്ഥാ​പ​നം 2012ലാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. സ്ഥാ​പ​നം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നു​ള്ള​താ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ഖ്യാ​പി​ത​നി​ല​പാ​ട്. 2008ൽ ​ഫ​ർ​ണ​സ് ത​ക​രാ​ർ മൂ​ലം പ്ര​വ​ർ​ത്ത​നം നി​ല​ച്ചു​പോ​യ സ്ഥാ​പ​ന​ത്തി​നു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളാ​യ കെ​എ​സ്ഐ​ഡി​സി​യും കെ​എ​ഫ്സി​യും ലോ​ൺ ന​ൽ​കി​ക്കൊ​ണ്ടാ​ണ് പു​ന​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ലാ​ഭ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​നം ലോ​ൺ തു​ക​യി​ൽ ഒ​രു ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റു പോ​ലും തി​രി​ച്ച​ട​യ്ക്കാ​തെ 2012 ൽ ​അ​കാ​ര​ണ​മാ​യി അ​ട​ച്ചു​പൂ​ട്ടി.
നി​ർ​ഭാ​ഗ്യ​വ​ശാ​ൽ കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ പേ​രു പ​റ​ഞ്ഞു സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ലി​ൽനി​ന്നും ഒ​ഴി​ഞ്ഞു മാ​റു​ക​യാ​ണെ​ന്ന് എ​ക്സ​ൽ ഗ്ലാ​സ​സ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ( എ​ഐ​ടി​യു​സി ) സെ​ക്ര​ട്ട​റി ആ​ർ. അ​നി​ൽ​കു​മാ​ർ, എ​ഐ​ടി​യു​സി ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഡി.​പി. മ​ധു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.