വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ത്ത അ​ധ്യ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭീ​ഷ​ണി​യെ​ന്ന് മു​ൻ​മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ
Wednesday, December 1, 2021 10:02 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ എ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ​ന്ന് മു​ൻ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി​യും ഐ​എം​എ​യു​ടെ സം​സ്ഥാ​ന പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ വി​ഭാ​ഗം ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ബി. പ​ദ്മ​കു​മാ​ർ ര​ചി​ച്ച പ​ക​ർ​ച്ച​വ്യാ​ധി - നി​യ​ന്ത്ര​ണം - ല​ക്ഷ​ണം എ​ന്ന പു​സ്ത​ക പ്ര​കാ​ശ​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രോ​ഗ പ്ര​ധി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തി​യാ​ലെ സ​മൂ​ഹ​ത്തി​ന് ഭ​യ​ര​ഹി​ത​രാ​യി ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ശ​താ​ബ്ദി സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ അ​ദ്ധ്യ​ക്ഷ സൗ​മ്യ രാ​ജി​നു ആ​ദ്യ പ്ര​തി ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​വാ​നു​ള്ള പു​സ്ത​കം വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം. ഹു​സൈ​ൻ ഏ​റ്റു​വാ​ങ്ങി ഡോ. ​പി.​ടി.​സ​ക്ക​റി​യ, പ്ര​ഫ. നെ​ടു​മു​ടി ഹ​രി​കു​മാ​ർ, ഡോ. ​ആ​ർ. മ​ദ​ന​മോ​ഹ​ൻ നാ​യ​ർ, ഡോ. ​എ.​പി. മു​ഹ​മ്മ​ദ്, കെ. ​നാ​സ​ർ, ആ​ന്‍റ​ണി എം. ​ജോ​ൺ, കെ. ​ശി​വ​കു​മാ​ർ ജ​ഗ്ഗു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.