ആ​ശു​പ​ത്രി​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സൗ​ക​ര്യം ല​ഭി​ക്കും
Thursday, December 2, 2021 10:36 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി, ചേ​ര്‍​ത്ത​ല, കാ​യം​കു​ളം, പു​ളി​ങ്കു​ന്ന്, ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സൗ​ക​ര്യ​മു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു. സൈ​ക്യാ​ട്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍നി​ന്നു മാ​ത്ര​മേ ന​ല്‍​കൂ. മ​റ്റ് ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സൗ​ക​ര്യ​മു​ള്ള സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യെ സ​മീ​പി​ക്ക​ണ​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.

ബി​എ​സ്എ​ഫ് റെ​യ്സിം​ഗ്ഡേ ആ​ഘോ​ഷം

ആ​ല​പ്പു​ഴ: ബി​എ​സ്എ​ഫി​ന്‍റെ 57-ാമ​ത് റെ​യ്സിം​ഗ് ഡേ ​ആ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും പൊ​തു​യോ​ഗ​വും 11ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ ന​ട​ക്കും. രാ​വി​ലെ പ​താ​ക ഉ​യ​ർ​ത്ത​ലി​നു ശേ​ഷം ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. സ​ദാ​ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​വ​ർ​ഷ ക​രു​ണാ​ക​ര​ൻ, നൂ​റ​നാ​ട് ഐ​ടി​ബി​പി ക​മാ​ൻ​ഡ​ന്‍റ്, ബി​എ​സ്എ​ഫ് ഡി​ഐ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ഏ​രി​യാ സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം

മാ​ന്നാ​ർ: സി​പി​എം മാ​ന്നാ​ർ ഏ​രി​യ സ​മ്മേ​ള​ന​ത്തി​നു തു​ട​ക്ക​മാ​യി. മു​തി​ർ​ന്ന അം​ഗം കെ.​എ​സ്. ഗോ​പി പ​താ​ക ഉ​യ​ർ​ത്തി. പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​നാ​രാ​യ​ണ​പി​ള്ള അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി പ്ര​ഫ. പി.ഡി. ശ​ശി​ധ​ര​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, സി.​എ​സ്. സു​ജാ​ത, ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റം​ഗ​ങ്ങ​ളാ​യ എ. ​മ​ഹേ​ന്ദ്ര​ൻ, എം. ​സ​ത്യ​പാ​ല​ൻ, കെ.​എ​ച്ച്. ബാ​ബു​ജാ​ൻ, ജി. ​ഹ​രി​ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.