വെ​ള്ളി​ക്കേ​രി​ചി​റ-​ആ​ക്ക​ന​ടി ജെ​ട്ടി റോ​ഡി​ന് ര​ണ്ടു​കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Thursday, December 2, 2021 10:36 PM IST
എ​ട​ത്വ: മൂ​ന്നു​പ​തി​റ്റാ​ണ്ടു നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ആ​ക്ക​ന​ടി​യി​ലേ​യ്ക്ക് ക​ര​മാ​ർ​ഗ​മു​ള്ള ഗ​താ​ഗ​ത​ത്തി​ന് വ​ഴി തു​റ​ക്കു​ന്നു. നീ​ലം​പേ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ക​രി​നാ​ട്ട് വാ​ല പ​ത്തി​ല്‍ ക​ട​വി​ല്‍ നി​ന്നും വെ​ള്ളി​ക്കേ​രി ചി​റ വ​രെ റോ​ഡ് നി​ർ​മാ​ണം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും ആ​ക്ക​ന​ടി​യി​ലേ​യ്ക്കു ഇ​തു തു​ട​രാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ആ​ക്ക​ന​ടി നി​വാ​സി​ക​ളു​ടെ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. 2021 - 22 ബ​ജ​റ്റ് വ​ര്‍​ക്കി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ര​ണ്ടു​കോ​ടി രൂ​പ മു​ത​ല്‍ മു​ട​ക്കി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​ണ് വെ​ള​ളി​ക്കേ​രി ചി​റ-​ആ​ക്ക​ന​ടി റോ​ഡി​ന്‍റെ നി​ർ​മാ​ണ ചു​മ​ത​ല. ബ​ജ​റ്റ് വ​ര്‍​ക്കി​ല്‍ ച​ക്ക​ച്ചീ പാ​ക്ക-​ക​വ​ലേ​ക്ക​ളം റോ​ഡി​ന് 1.5 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യും ഇ​രു റോ​ഡു​ക​ളു​ടെ​യും സാ​ങ്കേ​തി​കാ​നു​മ​തി ത്വ​രി​ത വേ​ഗ​ത്തി​ല്‍ ത​ര​പ്പെ​ടു​ത്തി ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി നി​ർ​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.