ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പ് ചേ​ര്‍​ത്ത​ല സെന്‍റ് മൈ​ക്കി​ള്‍​സി​ൽ
Thursday, December 2, 2021 10:39 PM IST
ചേ​ര്‍​ത്ത​ല: ജി​ല്ലാ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പ് നാ​ലി​നും അ​ഞ്ചി​നും ചേ​ര്‍​ത്ത​ല സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജ് മൈ​താ​നി​യി​ല്‍ ന​ട​ക്കും. ജി​ല്ലാ അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ 44 ക്ല​ബു​ക​ളി​ല്‍നി​ന്നാ​യി 700 താ​ര​ങ്ങ​ളാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. 21 മു​ത​ല്‍ 23 വ​രെ മ​ല​പ്പു​റ​ത്തു ന​ട​ക്കു​ന്ന സം​സ്ഥാ​ന അ​ത്‌​ല​റ്റി​ക് മീ​റ്റി​നു​ള്ള ജി​ല്ലാ ടീ​മി​നെ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍നി​ന്നു തെ​ര​ഞ്ഞെ​ടു​ക്കും.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. അ​ണ്ട​ര്‍ 20,18,16,14 ആ​ണ്‍, പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 116 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. നാ​ലി​നു രാ​വി​ലെ പ​ത്തി​ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ദ്രോ​ണാ​ചാ​ര്യ അ​വാ​ര്‍​ഡ് നേ​ടി​യ പി.​ രാ​ധാ​കൃ​ഷ്ണ​ന്‍​നാ​യ​രെ ജി​ല്ലാ സ്‌​പോ​ര്‍​ട്ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​സ​ഫ് ആ​ദ​രി​ക്കും. അ​ഞ്ചി​നു വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​നസ​മ്മേ​ള​ന​ത്തി​ല്‍ ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് വി.​ജി.​ മോ​ഹ​ന​ന്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും.