മൂ​ന്നു പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ശ​സ്ത്ര​ക്രി​യ​; പ​ണത്തിനായി നാ​ട് കൈ​കോ​ർ​ക്കു​ന്നു
Friday, December 3, 2021 10:30 PM IST
മാ​ന്നാ​ർ: പ​ഞ്ചാ​യ​ത്തി​ലെ 9,16 വാ​ർ​ഡി​ലെ നി​ർ​ധ​ന​രാ​യ മൂ​ന്നു പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മ​ജ്ജമാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ പണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി.​വി.​ ര​ത്ന​കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ന​ട​ത്തി. 12ന് മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡി​ലും പ്ര​വ​ർ​ത്ത​നം ന​ട​ത്തും. ക​രി​യി​ൽ കി​ഴക്കേ​തി​ൽ അ​ഞ്ജ​ന (18), ആ​ർ​ദ്ര (13), നി​ഹ (9) എ​ന്നി​വ​ർ​ക്കാ​യാ​ണ് മ​ജ്ജമാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യു​ള്ള​ത്. ആ​രോ​ഗ്യസ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വ​ത്സ​ല ബാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.
വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ ശ്ര​ദ്ധേ​യം വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പഞ്ചായത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി.​കെ. പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് കമ്മിറ്റി ചെ​യ​ർ​മാ​ന്മാ​രാ​യ ശാ​ലി​നി ര​ഘു​നാ​ഥ്, സ​ലിം പ​ടി​പ്പു​ര​യ്ക്ക​ൽ, മെ​മ്പ​ർ​മാ​രാ​യ വി.​ആ​ർ. ശി​വ​പ്ര​സാ​ദ്, മ​ധു പു​ഴ​യോ​രം, സു​നി​ത ഏ​ബ്രാ​ഹം, സ​ലീ​ന നൗ​ഷാ​ദ്, രാ​ധാ​മ​ണി ശ​ശീ​ന്ദ്ര​ൻ, അ​ജി​ത് പ​ഴ​വൂ​ർ, ശാ​ന്ദി​നി, പു​ഷ്പ​ല​ത വി​വി​ധ രാ​ഷ്ട്രി​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.