താ​റാ​വു​ക​ളി​ൽനി​ന്ന് പ​ക്ഷി​പ്പ​നി മ​നു​ഷ്യ​രി​ലേ​ക്കും പ​ട​രു​ന്നെ​ന്ന്
Friday, December 3, 2021 10:30 PM IST
അ​മ്പ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി ബാ​ധി​ച്ച താ​റാ​വു​ക​ളെ വ​ള​ർ​ത്തു​ന്ന​വ​രി​ലും രോ​ഗം പി​ടി​പെ​ടു​ന്ന​താ​യി സം​ശ​യം. പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ശ​ങ്ക​യി​ല്‍. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡ് അ​റു​പ​തി​ല്‍​ച്ചി​റ വീ​ട്ടി​ല്‍ ജോ​സ​ഫ് ചെ​റി​യാ​ൻ (57), ഭാ​ര്യ മോ​ളി ജോ​സ​ഫ് (54), മ​ക്ക​ള്‍ ടീ​ന, ടോ​ണി, ടി​ന്‍​സ​ണ്‍, ജി​ന്‍​സി എ​ന്നി​വ​ര്‍​ക്കാ​ണ് പ​നി ബാ​ധി​ച്ച​ത്. ജോ​സ​ഫ് ചെ​റി​യാ (​ബാ​ബു)​ ന്‍റെ താ​റാ​വു​ക​ളാ​ണ് ക​ഴി​ഞ്ഞദി​വ​സം കൂ​ട്ട​ത്തോ​ടെ ച​ത്ത​ത്.

ഇ​വ​യെ നോ​ക്കി​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് ആ​ദ്യം പ​നി​ബാ​ധി​ച്ച​ത്. ഇ​വ​ര്‍ ജോ​ലി ഉ​പേ​ക്ഷി​ച്ച് പോ​യ​തോ​ടെ ജോ​സ​ഫ് ചെ​റി​യാ​നും കു​ടും​ബ​വു​മാ​ണ് ഇ​വ​യെ പ​രി​പാ​ലി​ച്ചി​രു​ന്ന​ത്. തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍​ക്കും പ​നി ബാ​ധി​ച്ച​ത്. ജോ​സ​ഫ് ചെ​റി​യാ​ന്‍ 20 ല​ക്ഷം രൂ​പ​യോ​ളം ബാ​ങ്ക് വാ​യ്പ​യെ​ടു​ത്താ​ണ് താ​റാ​വ് കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്.

സ്വ​കാ​ര്യ ഹാ​ച്ച​റി​യി​ല്‍​നി​ന്നു ഒ​രുദി​വ​സം പ്രാ​യ​മാ​യ 13,500 കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് വാ​ങ്ങി​യ​ത്. ഇ​തി​ല്‍ 10,000 ത്തോ​ളം താ​റാ​വു​ക​ള്‍ പ​ല​പ്പോ​ഴാ​യി ച​ത്തു. വ്യാ​ഴാ​ഴ്ച 800 താ​റാ​വു​ക​ള്‍ പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ ച​ത്തു. ത​ക​ഴി​യി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന താ​റാ​വു​ക​ളാ​ണ് ച​ത്ത​ത്. എ​ന്നാ​ല്‍, ജോ​സ​ഫ് ചെ​റി​യാ​ന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്നും മു​ട്ട​ത്താ​റാ​വു​ക​ളെ വ​ള​ര്‍​ത്തി​യി​രു​ന്നു. ഒ​രു വ​ര്‍​ഷം പ്രാ​യ​മാ​യ 1100 താ​റാ​വു​ക​ളാ​ണു​ള്ള​ത്. വ്യാ​ഴാ​ഴ്ച മു​ത​ല്‍ ഇ​വ​യി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​തു​ട​ങ്ങി. തീ​റ്റ എ​ടു​ക്കാ​തെ തൂ​ങ്ങി​യ നി​ല​യി​ലാ​ണ്.