അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
Friday, December 3, 2021 10:30 PM IST
എ​ട​ത്വ: പാ​ണ്ട​ങ്ക​രി അ​മ​ലോ​ത്ഭ​വ ന​ഗ​ർ അ​മ​ലോ​ത്ഭ​വ ചാ​പ്പ​ലി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. എ​ട്ടി​ന് സ​മാ​പി​ക്കും. ആ​റു​വ​രെ എ​ല്ലാദി​വ​സ​വും വൈ​കു​ന്നേ​രം 4.30 നു ​ജ​പ​മാ​ല, അ​ഞ്ചി​ന് വിശുദ്ധ കു​ർ​ബാ​ന, ആ​റി​ന് ധ്യാ​നം. ഏ​ഴി​ന് വൈ​കു​ന്നേ​രം 4.30 നു ​പ​ള്ളി​യി​ൽനി​ന്നും ചാ​പ്പ​ലി​ലേ​ക്കു ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, എ​ട്ടി​നു തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ എ​ട്ടി​ന് വിശുദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നേ​ർ​ച്ച​വി​ള​ന്പ്. ഫാ. ​ജോ​ണ്‍ പ​ടി​പ്പു​ര​യ്ക്ക​ൽ ധ്യാ​നം ന​യി​ക്കും. വി​കാ​രി ഫാ. ​തോ​മ​സ് ആ​ലു​ങ്ക​ൽ, ഫാ. ​വ​ർ​ഗീ​സ് മൂ​ന്നു​പ​റ​യി​ൽ, ഫാ. ​തോ​മ​സ് മു​ട്ടേ​ൽ, ഫാ. ​ആ​ന്‍റ​ണി ചെ​ത്തി​പ്പു​ഴ എ​ന്നി​വ​ർ വിവിധ ദിവസങ്ങ ളിലെ തി​രു​ക്കർ​മ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.