അ​ന്താ​രാ​ഷ്ട്ര ഭി​ന്ന​ശേ​ഷി ദി​നം ആ​ച​രി​ച്ചു
Friday, December 3, 2021 11:18 PM IST
ആ​ല​പ്പു​ഴ: സാ​മൂ​ഹ്യനീ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം ന​ട​ത്തി. ഉ​ണ​ര്‍​വ് 2021 എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ടൗ​ണ്‍ ഹാ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി നി​ര്‍​വ​ഹി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി വ​രു​ന്ന​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ബി​ന്‍ സി. ​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് പു​ല​ര്‍​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​രെ ആ​ദ​രി​ച്ച ച​ട​ങ്ങി​ല്‍ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ഭി​ന്ന​ശേ​ഷി അ​വ​കാ​ശ നി​യ​മ​ങ്ങ​ളും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​റും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.