കു​ട്ട​നാ​ട് ത​ഹ​സി​ല്‍​ദാ​രെ ഫോ​ണി​ല്‍ വി​ളി​ച്ചാ​ൽ കി​ട്ടു​ന്ന​ത് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക്കെ​ന്ന്
Friday, December 3, 2021 11:18 PM IST
എ​ട​ത്വ: കു​ട്ട​നാ​ട് ത​ഹ​സി​ല്‍​ദാ​രെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ല്‍ ല​ഭി​ക്കു​ന്ന​ത് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ. കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ കു​ട്ട​നാ​ട് താ​ലൂ​ക്ക് വെ​ബ്‌​സൈ​റ്റി​ല്‍ ന​ല്‍​കി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​റി​ലെ പി​ഴ​വാ​ണ് പൊ​തു​ജ​ന​ങ്ങ​ളെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. കു​ട്ട​നാ​ട് ത​ഹ​സി​ല്‍​ദാ​രെ ഫോ​ണി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ ത​മി​ഴ് ഭാ​ഷ​യി​ല്‍ മ​റു​പ​ടി കേ​ട്ട് വി​ളി​ച്ച​വ​ർ അ​മ്പ​ര​ന്നു. അ​ക്ക​ങ്ങ​ള്‍ ഫോ​ണി​ല്‍ അ​ടി​ച്ച​പ്പോ​ള്‍ ന​ല്‍​കി​യ പി​ഴ​വാ​ണെ​ന്നു ക​രു​തി വീ​ണ്ടും വി​ളി​ച്ചു. അ​പ്പോ​ഴും മ​റു​പ​ടി ത​മി​ഴ് ഭാ​ഷ​യി​ൽ. വി​ശ​ദ​മാ​യ അ​ന്വേഷ​ണ​ത്തി​ലാ​ണ് വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ന​മ്പ​റി​ലെ വ്യ​ത്യാ​സം മ​ന​സി​ലാ​ക്കി​യ​ത്. പേ​മാ​രി​യും വെ​ള്ള​പ്പൊ​ക്ക​വും കോ​വി​ഡും പോ​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കു​ട്ട​നാ​ട്ടി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ നി​ര​ന്ത​രം റ​വ​ന്യു ഉദ്യോഗ​സ്ഥ​രു​മാ​യി പ​ര​സ്പ​രം സ​ന്ദേ​ശം കൈ​മാ​റു​ന്ന​താ​ണ്. താ​ലൂ​ക്കി​ലെ ഉ​ന്ന​ത റ​വ​ന്യു അ​ധി​കാ​രി​യു​ടെ മൊ​ബൈ​ല്‍ ന​മ്പ​രി​ല്‍ പോ​ലും പി​ഴവ​രു​ത്തു​ന്ന സാ​ഹ​ച​ര്യം തി​ക​ച്ചും കു​റ്റ​ക​ര​മാ​ണെ​ന്ന് പൊ​തു​ജ​ന​ങ്ങ​ള്‍ പ​രാ​തി​പ്പെ​ടു​ന്നു.