അ​തി​രൂ​പ​ത യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം സു​വ​ർ​ണ​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം നാ​ളെ
Friday, December 3, 2021 11:18 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത​​യു​​ടെ ഔ​ദ്യോ​​ഗി​​ക യു​​വ​​ജ​​ന​​പ്ര​​സ്ഥാ​​ന​​മാ​​യ യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം 49 വ​​ർ​​ഷ​​ങ്ങ​​ൾ പി​​ന്നി​​ട്ട് സു​​വ​​ർ​​ണ ജൂ​​ബി​​ലി നി​​റ​​വി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ക​​യാ​​ണ്. മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ ക്രാ​​ന്ത​​ദ​​ർ​​ശി​​ത്വ​​ത്തി​​ൽ​നി​​ന്നു ജ​ന്മ​കൊ​​ണ്ട പ്ര​​സ്ഥാ​​നം 1972 ഡി​​സം​​ബ​​ർ മൂ​​ന്നി​​ന് ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി ​കോ​​ള​​ജി​​ലെ ക​​ല്ല​​റ​​യ്ക്ക​​ൽ ഹാ​​ളി​​ൽ വ​​ച്ച് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ആ​​ന്‍റ​​ണി പ​​ടി​​യ​​റ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ഒ​​രു​​വ​​ർ​​ഷം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന അ​​തി​​വി​​പു​​ല​​മാ​​യ ക​​ർ​​മ​​പ​​ദ്ധ​​തി​​ക​​ളും ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ളു​​മാ​​ണ് യു​​വ​​ജ​​ന ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
സു​​വ​​ർ​​ണ ജൂ​​ബി​​ലി​​യു​​ടെ ഔ​​ദ്യോ​​ഗി​​ക​​മാ​​യ ഉ​​ദ്ഘാ​​ട​​നം നാ​​ളെ രാ​​വി​​ലെ 9.30ന് ​​മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ൽ അ​​ഭി​​വ​​ന്ദ്യ പി​​താ​​ക്ക​ന്മാ​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ലു​​ള്ള പ​​രി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യോ​​ടു​​കൂ​​ടി ആ​​രം​​ഭി​​ക്കും.
തു​​ട​​ർ​​ന്ന് പൊ​​തു​​സ​​മ്മേ​​ള​​ന​​വും മ​​ഹാ​​യു​​വ​​ജ​​ന സം​​ഗ​​മ​​വും ന​​ട​​ത്തും. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ, സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ, ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ എ​​ന്നി​​വ​​ർ ആ​​ശം​​സ​​ക​​ള​​റി​​യി​​ക്കും.
ഇ​​തി​​നു മു​​ന്നൊ​​രു​​ക്ക​​മാ​​യി ഇ​​ന്ന് വൈ​​കു​​ന്നേ​​രം 4.30ന് ​​അ​​തി​​രൂ​​പ​​ത​​യി​​ലെ 16 ഫൊ​​റോ​​ന​​ക​​ളി​​ലെ​​യും യു​​വ​​ജ​​ന​​ങ്ങ​​ളെ അ​​ണി​​നി​​ര​​ത്തി​​ക്കൊ​​ണ്ട് യു​​വ​​ദീ​​പ്തി എ​​സ്എം​വൈ​എം ​അ​​തി​​രൂ​​പ​​ത ആ​​സ്ഥാ​​ന​​ത്തു​​നി​​ന്ന് സ​​മ്മേ​​ള​​ന ന​​ഗ​​രി​​യി​​ലേ​​ക്ക് ജൂ​​ബി​​ലി വി​​ളം​​ബ​​ര ബൈ​​ക്ക് റാ​​ലി ന​​ട​​ത്തും.