യാത്രാസൗകര്യമില്ല; പുഞ്ചകൃഷി ചെയ്യാനാവാതെ കർഷകർ
Saturday, December 4, 2021 10:42 PM IST
മ​ങ്കൊ​മ്പ്: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ മൂ​ലം പു​ഞ്ച​കൃ​ഷി​യി​റ​ക്കാ​ൻ പാ​ടു​പെ​ടു​ന്ന കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​രെ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​കൃ​ഷി​യാ​രം​ഭി​ച്ചു ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും കാ​യ​ൽ​മേ​ഖ​ല​യി​ലേ​ക്കു​ള്ള ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ ബോ​ട്ടു സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ത്ത​താ​ണ് ക​ർ​ഷ​ക​രേ​യും, തൊ​ഴി​ലാ​ളി​ക​ളേ​യും വ​ല​യ്ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ന്നു​ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലാ​യി ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഇ​ക്കാ​ര്യ​ത്തി​ൽ തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണ് കാ​ട്ടു​ന്ന​തെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​രോ​പ​ണം.
ക​ഴി​ഞ്ഞ സീ​സ​ണി​ലും ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തി​ലും സ​ർ​വീ​സ് ആ​രം​ഭി​ക്കാ​തി​രു​ന്ന​തി​ൽ ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കാ​യ​ൽ​മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ച്ചു സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കാ​വാ​ലം​ചേ​ക്കാ​ത്ത​റ​അ​ര​മ​ന ബോ​ട്ട് സ​ർ​വീ​സാ​ണ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ രാ​വി​ലെ 5.50 ന് ​മ​ഠ​ത്തി​ലാ​ക്ക ജെ​ട്ടി​യി​ൽ നി​ന്നും സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രു​ന്ന ബോ​ട്ട് ആ​റാ​യി​രം, മൂ​വാ​യി​ര​ത്തി​യ​ഞ്ഞൂ​റ്, ആ​ർ.​ബ്ലോ​ക്ക്, ഇ ​ബ്ലോ​ക്ക് ഇ​രു​പ​ത്തി​നാ​ലാ​യി​രം, എ​ച്ച ബ്ലോ​ക്ക് പ​ഴ​യ പ​തി​നാ​ലാ​യി​രം തു​ട​ങ്ങി​യ കാ​യ​ൽ നി​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു കൊ​ണ്ടാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പ​കു​തി​യി​ല​ധി​കം വ​രു​ന്ന കൃ​ഷി​യി​ട​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന സ​ർ​വീ​സാ​ണി​ത്.
തി​രി​കെ ഒ​ന്നോ​ടെ കാ​വാ​ല​ത്തു​നി​ന്നും വീ​ണ്ടും കാ​യ​ൽ​മേ​ഖ​ല​ക​ളി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന ബോ​ട്ട തി​രി​കെ മൂ​ന്നി​നു കാ​വാ​ല​ത്തെ​ത്തു​മാ​യി​രു​ന്നു. വ​ൻ​കി​ട ക​ർ​ഷ​ക​ർ മോ​ട്ടോ​ർ ബോ​ട്ടി​ലും, യ​ന്ത്ര​വ​ത്കൃ​ത വ​ള്ള​ങ്ങ​ളി​ലു​മാ​യി കാ​യ​ലി​ലേ​ക്കു പോ​കു​മ്പോ​ൾ ഇ​ട​ത്ത​രം, സാ​ധാ​ര​ണ ക​ർ​ഷ​ക​രും, തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് സ​ർ​വീ​സി​നെ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. സ​ർ​വീ​സ് നി​ല​ച്ച​തോ​ടെ മ​റ്റു​വ​ള്ള​ക്കാ​രെ ആ​ശ്ര​യി​ച്ചും, കാ​ൽ​ന​ട​യാ​യു​മാ​ണ് ഇ​ത്ത​ര​മാ​ളു​ക​ൾ കൃ​ഷി​യി​ട​ത്തി​ലേ​ക്കു പോ​കു​ന്ന​ത്.
കാ​യ​ലി​ലെ ക​ർ​ഷ​ക​രി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ഒ​രേ​ക്ക​റും, അ​ര​യേ​ക്ക​റു​മു​ള്ള മി​ച്ച​ഭൂ​മി​ക്കാ​രാ​ണ്. പ​മ്പിം​ഗ് ആ​രം​ഭി​ക്കു​മ്പോ​ൾ മു​ത​ൽ ക​ർ​ഷ​ക​ർ​ക്കും, തൊ​ഴി​ലാ​ളി​ക​ൾ​ക്കും പാ​ട​ത്തെ​ത്ത​ണം. ഇ​തു​ക​ണ​ക്കാ​ക്കി പ​മ്പിം​ഗ് ആ​രം​ഭി​ക്കു​മ്പോ​ൾ മു​ത​ൽ, വി​ള​വെ​ടു​പ്പി​നു​ശേ​ഷം നെ​ല്ലു സം​ഭ​ര​ണം ന​ട​ക്കും വ​രെ ബോ​ട്ടു സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്നു.
നി​സാ​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പേ​രി​ൽ നി​ര​വ​ധി ബോ​ട്ടു​ക​ൾ ആ​ല​പ്പു​ഴ ഡോ​ക്കി​ൽ പി​ടി​ച്ചി​ട്ടി​രി​ക്കു​മ്പോ​ഴാ​ണ് ക​ർ​ഷ​ക​ർ​ക്കു പ്ര​യോ​ജ​ന​ക​ര​മാ​യ ഒ​രു സ​ർ​വീ​സ് നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത്. അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ അ​വ​സാ​നി​പ്പി​ച്ച് ഇ​നി​യെ​ങ്കി​ലും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ആ​വ​ശ്യം.