ച​ങ്ങാ​തി​ക്കൂ​ട്ടം സം​ഘ​ടി​പ്പി​ച്ചു
Saturday, December 4, 2021 10:44 PM IST
മാ​ന്നാ​ർ: ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം ബി​ആ​ർ​സി ചെ​ങ്ങ​ന്നൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ങ്ങാ​തി​ക്കൂ​ട്ടം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കി​ട​പ്പി​ലാ​യ കു​ട്ടി​ക​ളു​ടെ വീ​ട്ടി​ൽ സ​ഹ​പ​ഠി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഒ​പ്പം ഒ​രു ദി​നം ചെ​ല​വ​ഴി​ക്കു​ക, അ​വ​രു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക എ​ന്ന​താ​ണ് ച​ങ്ങാ​തി​ക്കൂ​ട്ടം പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
ആ​ല ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ദേ​വി​ക അ​രു​ണി​ന്‍റെ വീ​ട്ടി​ൽ കൂ​ട്ടു​കാ​രും അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങു​ന്ന ച​ങ്ങാ​തി​ക്കൂ​ട്ടം ഒ​ത്തു​കൂ​ടി പ​ദ്ധ​തി​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. ആ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം സാം​സ്കാ​രി​ക ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ അ​മ്മ​മാ​രെ ആ​ദ​രി​ക്കു​ന്ന മാ​തൃ​വ​ന്ദ​നം എ​ന്ന പ​രി​പാ​ടി​ക്കു ചെ​ങ്ങ​ന്നൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പൊ​ന്ന​മ്മ നേ​തൃ​ത്വം വ​ഹി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു ന​ൽ​കാ​നു​ള്ള സ​മ്മാ​ന​ങ്ങ​ൾ ചെ​ങ്ങ​ന്നൂ​ർ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് അ​നു റെ​ജി ചെ​ങ്ങ​ന്നൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ​പെ​ക്ട​ർ ജോ​സ് മാ​ത്യു​വി​ന് ന​ൽ​കി ബി​ആ​ർ​സി​ക്ക് കൈ​മാ​റി.