കി​ളി​ർ​ക്കാ​ത്ത വി​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്
Saturday, December 4, 2021 10:44 PM IST
മ​ങ്കൊ​മ്പ്: പു​ഞ്ച​കൃ​ഷി​ക്കാ​യി സ​ർ​ക്കാ​ർ ന​ൽ​കി​യ സൗ​ജ​ന്യ​വി​ത്ത് കി​ളി​ർ​ക്കാ​തി​രു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നീ​ലം​പേ​രൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​ഭ​വ​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി പ്രാ​മി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സി​ബി മൂ​ലം​കു​ന്നം, പി. ​നാ​രാ​യ​ണ​ൻ ത​മ്പി, എ.​കെ. ഷം​സു​ധ​ൻ, സോ​ജ​ൻ പോ​ള​യ്ക്ക​ൽ, ശ​ശി​കു​മാ​ർ, കെ.​ഇ. ചെ​റി​യാ​ൻ, ജ​യിം​സ് കോ​ശി, ഷേ​ർ​ളി ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.