പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഹാ​ജ​രാ​ക​ണം
Saturday, December 4, 2021 10:45 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​രൂ​ർ ഡി​വി​ഷ​ൻ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​മ​നം ല​ഭി​ച്ച പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ ആ​റി​ന് ഉ​ച്ച​യ്ക്ക് 12ന​കം നേ​രി​ട്ട് എ​ത്ത​ണം. റി​സ​ർ​വ് ആ​യി നി​യ​മ​നം ല​ഭി​ച്ച​വ​ര്‍ ആ​റി​നു രാ​വി​ലെ 10നു ​മു​മ്പ് തു​റ​വൂ​ർ ടി​ഡി​എ​ച്ച്എ​സ്എ​സി​ൽ ഉ​പ​വ​ര​ണാ​ധി​കാ​രി മു​മ്പാ​കെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം. പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.