കു​ടും​ബ​ത്തെ ന​യി​ക്കാനുള്ള വിളിയാണ് കുടുംബനാഥന്‍റേത്: മാർ ജോസഫ് പെരുന്തോട്ടം
Saturday, December 4, 2021 10:45 PM IST
ആ​ല​പ്പു​ഴ: ദൈ​വ​ത്തി​ന്‍റേ​തു​പോ​ലെ ശ്ര​ദ്ധ​യോ​ടെ കു​ടും​ബ​ത്തെ ന​യി​ക്കു​ക​യെ​ന്ന ഉ​ത്ത​ര​വാ​ദി​ത്വമാ​ണ് ഓ​രോ​കു​ടും​ബ​ത്തി​ലേ​യും പി​താ​ക്ക​ൻ​മാ​ർ​ക്കു​മു​ള്ള​തെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. ആ​ല​പ്പു​ഴ ഫൊ​റോ​ന മാ​തൃ​വേ​ദി​പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി​തൃ​വേ​ദി​യു​ടെ 39ാം ജ​ന്മ​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വ​ത്തി​ന്‍റെ പി​തൃ​ത്വം ഇ​വി​ടെ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. അ​തി​നെ ലാ​ഘ​വ​ബു​ദ്ധി​യോ​ടെ കാ​ണേ​ണ്ട ഒ​ന്ന​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ല്ലാ പി​താ​ക്ക​ൻ​മാ​രും പി​തൃ​വേ​ദി​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്നും അ​ത് ഗ്രൂ​പ്പാ​യി ചു​രു​ങ്ങ​രു​തെ​ന്നും അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു. സ​ഭ​യു​ടെ പ്രേ​ഷി​ത​ത്വ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​ത്. പ്രേ​ഷി​ത​നെ പോ​ലെ, സു​വി​ശേ​ഷ​ക​നെ പോ​ലെ, പ്ര​വാ​ച​ക​നെപോ​ലെ കു​ടും​ബ​ത്തെ ന​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫൊ​റോ​ന പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് റോ​യി വേ​ലി​ക്കെ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പ​സ്തൊ​ലേ​റ്റ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ടി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യി. ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് ത​യ്യി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. മാ​തൃ​വേ​ദി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് നി​ഷ ലെ​സ്ലി ആ​ശം​സ​യു​മ​ർ​പ്പി​ച്ചു.​ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സു​കു​ട്ടി താ​ന്നി​യ​ത്ത് സ്വാ​ഗ​ത​വും ഫൊ​റോ​ന സെ​ക്ര​ട്ട​റി ഷി​ബു​ജോ​ർ​ജ് മോ​ഴി​യാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.