അ​മ്പി​ളി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഇ​ന്ന് ഗ്രാ​മം കൈ​കോ​ർ​ക്കും
Sunday, December 5, 2021 10:52 PM IST
മാ​ങ്കാം​കു​ഴി: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​യ ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി അ​മ്പി​ളി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ദൗ​ത്യം ഏ​റ്റെ​ടു​ത്ത് ഒ​രു പ​ഞ്ചാ​യ​ത്ത് ഒ​ന്നാ​കെ ഇ​ന്നു കൈ​കോ​ർ​ക്കും. ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് പ​തി​നേ​ഴി​ൽ താ​മ​സി​ക്കു​ന്ന അ​ഞ്ചു​മൂ​ലംപ​റ​മ്പി​ൽ സ​ദാ​ന​ന്ദ​ൻ -പ​ത്മി​നി ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ളാ​യ അ​മ്പി​ളി​യു​ടെ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു പ​ണം ക​ണ്ടെ​ത്താ​നാ​ണ് ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഒ​ന്നാ​കെ ഇ​ന്നു സു​മ​ന​സു​ക​ളെ ഭ​വ​ന സ​ന്ദ​ർ​ശ​നം വ​ഴി നേ​രി​ൽ ക​ണ്ട് സ​ഹാ​യധ​നം സ്വ​രൂ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞദി​വ​സം ഇ​തി​നാ​യി എം.എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ ചെ​യ​ർ​മാ​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ സ​തീ​ഷ് ക​ൺ​വീ​ന​റു​മാ​യി ഒ​രു ജ​ന​കീ​യ ചി​കി​ത്സാ സ​ഹാ​യ സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യി​രു​ന്നു.
ഇ​ന്ന് ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 21 വാ​ർ​ഡു​ക​ളി​ലും ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ ഒ​രു ദി​വ​സം നീ​ണ്ടുനി​ൽ​ക്കു​ന്ന ധ​ന​സ​ഹാ​യശേ​ഖ​ര​ണം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​മ്പി​ളി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി വൃ​ക്ക മാ​റ്റി​വ​ച്ചാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​കു​മെ​ന്നു ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ശ​സ്ത്ര​ക്രി​യ​യ്ക്കു വേ​ണ്ട​ത് ഏ​ക​ദേ​ശം 30 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ്. നി​ർ​ധ​ന കു​ടും​ബ​ത്തി​നു ഇ​തു താ​ങ്ങാ​ൻ ക​ഴി​യി​ല്ല. സ​മീ​പ​ത്തെ ഒ​രു ട്രാ​വ​ൽ ഏ​ജ​ൻ​സി​യി​ൽ അ​മ്പി​ളി ജോ​ലി​ക്കു പോ​യി കി​ട്ടി​യ തു​ച്ഛ​മാ​യ വ​രു​മാ​നം കൊ​ണ്ടാ​ണ് നി​ർ​ധ​ന കു​ടും​ബം ക​ഴി​ഞ്ഞു​വ​ന്ന​ത്. അ​മ്പി​ളി ആ​ശു​പ​ത്രി​യി​ൽ ആ​യ​തോ​ടെ കു​ടും​ബം ദു​രി​ത​ത്തി​ലു​മാ​യി. സു​മ​ന​സു​ക​ളു​ടെ ക​നി​വും ഒ​പ്പം നാ​ടി​ന്‍റെ ന​ല്ല​മ​ന​സും താ​ങ്ങാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​കു​ടും​ബം.