പി​ട​യു​ന്ന മ​ന​സു​മാ​യി കു​ട്ട​നാ​ട​ൻ നെ​ല്‍​ക​ര്‍​ഷ​ക​ര്‍
Sunday, December 5, 2021 10:52 PM IST
എ​ട​ത്വ: അ​പ്ര​തീ​ക്ഷ വെ​ള്ള​പ്പൊ​ക്ക​ങ്ങ​ളും പി​റ​കേ കൊ​ടും​ചൂ​ടും. മാ​റു​ന്ന കാ​ല​ാവ​സ്ഥ​യി​ൽ പി​ട​യു​ന്ന മ​ന​സു​മാ​യി കു​ട്ട​നാ​ട്ടി​ലെ നെ​ല്‍​ക്ക​ര്‍​ഷ​ക​ര്‍. മാ​സ​ങ്ങ​ളാ​യി ചെ​യ്യു​ന്ന മ​ഴ​യ്ക്കു പൂ​ർ​ണ ശ​മ​ന​മാ​യി​ട്ടി​ല്ല. ര​ണ്ടു​ദി​വ​സ​ത്തെ ക​ഠി​ന​ചൂ​ടി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞദി​വ​സം കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ മേ​ഖ​ല​യി​ല്‍ ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്ത​തു കൂ​ടാ​തെ ഇ​ന്ന​ലെ ന​ദി​യി​ലെ ജ​ല​നി​ര​പ്പു വ​ര്‍​ധി​ച്ച​തും ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു. ദു​ർ​ബ​ല ബ​ണ്ടു​ക​ളു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ ക​വി​ഞ്ഞ് ക​യ​റാ​തി​രി​ക്കാ​ന്‍ ജാ​ഗ്ര​ത​യോ​ട് കൂ​ടി​യാ​ണ് ഓ​രോ ക​ര്‍​ഷ​ക​രും ദി​വ​സ​ങ്ങ​ള്‍ ത​ള്ളി​നീ​ക്കു​ന്ന​ത്.
വെ​ള്ള​പ്പൊ​ക്ക​ത്തി​നു ശേ​ഷം മി​ക്ക പാ​ട​ങ്ങ​ളി​ലും വെ​ള്ളം പ​മ്പു​ചെ​യ്ത് വ​റ്റി​ച്ച് വി​ത​യി​റ​ക്ക് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ചി​ല ക​ര്‍​ഷ​ക​ര്‍ വി​ത്ത് വി​ത​യ്ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലു​മാ​ണ്. കാ​ലാ​വ​സ്ഥ പി​ടി​ത​രാ​തെ ക​ട​ന്നു​പോ​കു​മ്പോ​ള്‍ ഇ​നി​യൊ​രു വെ​ള്ള​പ്പൊ​ക്കം അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ര​ണ്ടാം​കൃ​ഷി വി​ള​വെ​ടു​പ്പ് സീ​സ​ണി​ല്‍ മാ​ത്രം ക​ണ്ടു​വ​ന്നി​രു​ന്ന വെ​ള്ള​പ്പൊ​ക്കം ഇ​ക്കു​റി പു​ഞ്ച​കൃ​ഷി വി​ത​യി​റ​ക്കി​നെ ബാ​ധി​ച്ചു. ആ​ദ്യ വ​ള​മി​ടീ​ല്‍ ക​ഴി​യേ​ണ്ട കു​ട്ട​നാ​ട്ടി​ലെ നി​ര​വ​ധി പാ​ട​ങ്ങ​ളാ​ണ് വി​ത​യി​റ​ക്കി​നു കാ​ത്തി​രി​ക്കു​ന്ന​ത്. കു​ട്ട​നാ​ട്ടി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കൃ​ഷി ചെ​യ്യാ​റു​ള്ള ത​ക​ഴി കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ൽ​പ്പെട്ട ഒ​ട്ടു​മി​ക്ക പാ​ട​ങ്ങ​ളി​ലും വി​ത​യി​റ​ക്കു പോ​ലും പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടി​ല്ല.
ഏ​താ​നും ചി​ല പാ​ട​ങ്ങ​ളി​ല്‍ പ​മ്പിം​ഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ട​ത്വ, ത​ല​വ​ടി, വീ​യ​പു​രം, ച​മ്പ​ക്കു​ളം, നീ​ലം​പേ​രൂ​ര്‍, മ​ങ്കൊ​മ്പ്, കൈ​ന​ക​രി, കാ​വാ​ലം പാ​ട​ങ്ങ​ളു​ടെ അ​വ​സ്ഥ​യും വ്യ​ത്യ​സ്ത​മ​ല്ല. ര​ണ്ടാം​കൃ​ഷി വി​ള​വെ​ടു​പ്പി​നു ക​ന​ത്ത ന​ഷ്ടം നേ​രി​ട്ട ക​ര്‍​ഷ​ക​ര്‍ പു​ഞ്ച​കൃ ഷി ഇ​റ​ക്കാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. കാ​ലാ​വ​സ്ഥ വ്യ​ത്യ​യാ​നം മൂ​ലം പു​ഞ്ച​കൃ​ഷി ഇ​റ​ക്കാ​ന്‍ മ​ടി​ക്കു​ന്ന ക​ര്‍​ഷ​ക​രു​മു​ണ്ട്.
കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നൊ​പ്പം ഇ​ല​പ്പേ​നി​ന്‍റേ​യും പു​ളി​യി​ള​ക്ക​ത്തി​ന്‍റേ​യും അ​തി​പ്ര​സ​ര​വും ക​ര്‍​ഷ​ക​രെ ഏ​റെ വ​ല​യ്ക്കു​ന്നു. പു​ഞ്ച​കൃഷി വി​ത​യി​റ​ക്കി ഒ​രു​മാ​സം പി​ന്നി​ട്ട പാ​ട​ങ്ങ​ളി​ല്‍ ഇ​ല​പ്പേ​നി​ന്‍റെ ഉ​പ​ദ്ര​വം രൂ​ക്ഷ​മാ​ണ്. ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ നെ​ല്‍ച്ചെടി​ക്കു മ​ഞ്ഞ​പ്പു​രോ​ഗ​വും ക​ണ്ടു​വ​രു​ന്നു​ണ്ട്. ഡോ​ളോ​മൈ​റ്റ് ഇ​ട്ട പാ​ട​ങ്ങ​ളി​ല്‍ പോ​ലും പു​ളി​യി​ള​ക്കം പ്ര​ക​ട​മാ​യി ക​ണ്ടു​വ​രു​ന്നു.
പാ​ട​ത്തെ പു​ളി​യി​ള​ക്ക​മാ​ണ് മ​ഞ്ഞ​പ്പുരോ​ഗം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വെ​ള്ള​പ്പൊ​ക്ക​ത്തെത്തുട​ര്‍​ന്ന് ഒ​ഴു​കി​യെ​ത്തി​യ ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും മി​ക്ക പ​ട​ങ്ങ​ളി​ലും ക​ട​ന്നു​കൂ​ടി​യി​രു​ന്നു. കാ​ലാ​വ​സ്ഥ വ്യ​ത്യ​യാ​ന​ത്തെത്തുട​ര്‍​ന്നു​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക​വും നെ​ല്‍​ച്ചെടിയി​ലെ കീ​ട​രോ​ഗ​ങ്ങ​ളും ക​ര്‍​ഷ​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ക​യാ​ണ്.