ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് അ​രൂ​ർ ഡി​വി​ഷ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ
Sunday, December 5, 2021 10:53 PM IST
തു​റ​വൂ​ർ: ആ​വേ​ശ​മു​യ​ർ​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​രൂ​ർ ഡി​വി​ഷ​നി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ട്. യു​ഡി​എ​ഫും, എ​ൽ​ഡി​എ​ഫും, എ​ൻ​ഡി​എ​യും ശ​ക്ത​മാ​യ പ്ര​ച​ര​ണ​ത്തി​നു ശേ​ഷ​മാ​ണ് ക​ലാ​ശ​ക്കൊ​ട്ട് ന​ട​ത്തി​യ​ത്. രാ​വി​ലെ മു​ത​ൽ വി​വി​ധ പാ​ർ​ട്ടി​ക​ൾ റോ​ഡ്ഷോ​യും ന​ട​ത്തി. ഉ​ച്ച​ക​ഴി​ഞ്ഞ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി ഡി​വി​ഷ​നി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​വേ​ശ​ത്തി​ര​യി​ള​ക്കി പ​ര്യ​ട​നം ന​ട​ത്തി വൈ​കു​ന്നേ​രം ആ​റോ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി​ട്ടാ​യി​രു​ന്നു ക​ലാ​ശ​ക്കൊ​ട്ട്.
യു​ഡി​എ​ഫ് തു​റ​വൂ​ർ ക​വ​ല​യ്ക്ക് പ​ടി​ഞ്ഞാ​റു വ​ശ​വും, ച​ന്തി​രൂ​രും ക​ലാ​ശ​ക്കൊ​ട്ട് ന​ട​ത്തി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് കു​ത്തി​യ​തോ​ടും അ​രൂ​രു​മാ​ണ് പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ച്ച​ത്. എ​ൻ ഡി​എ തു​റ​വൂ​ർ​ക​വ​ല​യ്ക്കു കി​ഴ​ക്കു​വ​ശ​മാ​ണ് ക​ലാ​ശ​ക്കൊ​ട്ട് ന​ട​ത്തി​യ​ത്. വി​വി​ധ പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ൾ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി അ​വ​സാ​ന ദി​വ​സ​വും പ്ര​ച​ര​ണം ന​ട​ത്തി.
നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ കൂ​ടി​യാ​ണ് ക​ലാ​ശ​ക്കൊ​ട്ട് ന​ട​ത്തി​യ​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് ശ​ക്ത​മാ​യ സു​ര​ക്ഷ​യൊ​രു​ക്കി​യ​തി​നാ​ൽ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ല. ഇ​ന്നു നി​ശ​ബ്ദ പ്ര​ചാ​ര​ണം. നാ​ളെ 55 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ആ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.