ലോ​ക മ​ണ്ണ് ദി​നം ആ​ച​രി​ച്ചു
Sunday, December 5, 2021 10:53 PM IST
എ​ട​ത്വ: ആ​ല​പ്പു​ഴ ജി​ല്ലാ കൃ​ഷി വി​ജ്ഞാ​നകേ​ന്ദ്ര​വും എ​ട​ത്വ കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ലോ​ക മ​ണ്ണ് ദി​നാ​ച​ര​ണം എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര്‍​ഷ​ക​രു​ടെ കൃ​ഷി സ്ഥ​ല​ത്തുനി​ന്നും ശേ​ഖ​രി​ച്ച മ​ണ്ണ് സാ​മ്പി​ള്‍ പ​രി​ശോ​ധി​ച്ച് ത​യാറാ​ക്കി​യ മ​ണ്ണു​പ​രി​പോ​ഷ​ണ കാ​ര്‍​ഡ് ക​ര്‍​ഷ​ക​ര്‍​ക്കു വി​ത​ര​ണം ചെ​യ്തു.
തു​ട​ര്‍​ന്ന് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം സ​ബ്ജ​ക്ട് മാ​റ്റ​ര്‍ സ്‌​പെ​ഷ​ലി​സ്റ്റ് ഡോ. ​കെ. സ​ജ്‌​ന​നാ​ഫ് മ​ണ്ണി​ന്‍റെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ന്യൂ​ത​ന രീ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള കാ​ര്‍​ഷി​ക സെ​മി​നാ​ര്‍ ന​യി​ച്ചു. മ​ണ്ണു പ​രി​ശോ​ധ​നവ​ഴി മ​ണ്ണി​ന്‍റെ യ​ഥാ​ർ​ഥ അ​വ​സ്ഥ​യ്ക്ക് അ​നു​സ​രി​ച്ചു​ള്ള കാ​ര്‍​ഷി​ക രീ​തി​ക​ള്‍ അ​നു​വ​ര്‍​ത്തി​ക്കു​ന്ന​തി​ലൂ​ടെ ചെ​ല​വ് വ​ർ​ധി​പ്പി​ക്കാ​തെ ഗു​ണ​മേ​ന്മ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ സാ​ധി​ക്കും. ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ക​ത്തി​ക്കാ​തെ ഇ.​എം ലാ​യ​നി ഉ​പ​യോ​ഗി​ച്ച് ജൈ​വവ​ള​മാ​ക്കി മാ​റ്റി​യാ​ല്‍ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കു​റ​യു​ക​യും മ​ണ്ണി​ലെ ജൈ​വാം​ശം വ​ര്‍​ധിക്കു​ക​യും ചെ​യ്യും. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജ​യ​ച​ന്ദ്ര​ന്‍, ക്ഷേ​മ കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ന്‍​സി ബി​ജോ​യ്, സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​സി. ജോ​സ​ഫ്, ദീ​പ ഗോ​പ​കു​മാ​ര്‍, മോ​ളി, കൃ​ഷി ഓ​ഫീ​സ​ര്‍ പി.​വി. പ്ര​ദീ​പ്, മു​ഹ​മ്മ​ദ് ഇ​ജാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.