ക​ലാ​കാ​ര​ൻ​മാ​രു​ടെ പേ​രി​ൽ സം​ഘ​ട​ന രൂ​പീ​ക​രി​ച്ച് ത​ട്ടി​പ്പെ​ന്നു പ​രാ​തി
Sunday, December 5, 2021 10:53 PM IST
ചേ​ര്‍​ത്ത​ല: ക​ലാ​കാ​ര​ന്മാ​രു​ടെ പേ​രി​ല്‍ സം​ഘ​ട​ന രൂ​പ​വ​ത്ക​രി​ച്ച് സാ​മ്പ​ത്തി​ക ത​ട്ടി​പ്പെ​ന്നു പ​രാ​തി. ക​ലാ​ക്ഷേ​ത്ര സാ​ഹി​ത്യ അ​ക്കാ​ദ​മി കാ​സ​ര്‍​കോ​ഡ്, എ​റ​ണാ​കു​ളം ജി​ല്ലാ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​ണ് ചേ​ര്‍​ത്ത​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സം​ഘ​ട​ന​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ചേ​ര്‍​ത്ത​ല മ​രു​ത്തോ​ര്‍​വ​ട്ടം ഹ​രി​ജ​ന്‍ കോ​ള​നി​യി​ല്‍ ര​മേ​ശ് മ​ണി​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
മ​റ്റു ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രും പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​ന​ശ്വ​ര​രാ​യ ക​ലാ​കാ​ര​ന്മാ​രു​ടെ​യും ജീ​വി​ച്ചി​രി​ക്കു​ന്ന മു​ന്‍​നി​ര ക​ലാ​കാ​ര​ന്മാ​രു​ടെ​യും പേ​രു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് സം​ഘ​ട​ന​യു​ണ്ടാ​ക്കി പ​ണ​പി​രി​വു ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി
ക​ലാ​കാ​ര​ന്മാ​രു​ടെ ക്ഷേ​മ ഉ​ന്ന​മ​ന​ത്തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച സം​ഘ​ട​ന​യി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രാ​ണ് അം​ഗ​ങ്ങ​ളാ​യ​ത്. 1000 രൂ​പ​വീ​ത​മാ​ണ് ഇ​വ​രി​ല്‍ നി​ന്നും ഈ​ടാ​ക്കി​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​തി​നു ശേ​ഷം ചേ​ര്‍​ത്ത​ല​യി​ല്‍ പ​ഠ​ന​ക്യാ​മ്പി​ന്‍റെ പേ​രി​ലും പ​ണ​പ്പി​രി​വു ന​ട​ത്തി. പി​ന്നീ​ടാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ അം​ഗീ​കാ​ര​മി​ല്ലാ​ത്ത സം​ഘ​ട​ന​യാ​ണെ​ന്ന​റി​ഞ്ഞ​തെ​ന്ന് കാ​സ​ര്‍​കോ​ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഴ​കേ​ശ​ന്‍ തു​രു​ത്തി, പ്ര​സി​ഡ​ന്‍റ് ഉ​ദ്ദേ​ഷ് കു​മാ​ര്‍, എം.​കെ. സൗ​ജി​ത്ത്, എ​റ​ണാ​കു​ള​ത്തെ ക​ലാ​കാ​ര​ന്മാ​രാ​യ എം.​കെ. സു​ഗ​ത​ന്‍, നോ​ര്‍​ത്ത് പ​റ​വൂ​ര്‍ ത​ങ്ക​ച്ച​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കോ​വി​ഡ് കാ​ല​ത്ത് ത​ക​ര്‍​ന്ന​ടി​ഞ്ഞ മേ​ഖ​ല​യി​ല്‍ പ​ട്ടി​ണി​യി​ലാ​യ ക​ലാ​കാ​ര​ന്മാ​രെ​യാ​ണ് വ​ഞ്ചി​ച്ച് പ​ണം ത​ട്ടി​യ​തെ​ന്ന് ഇ​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.
ഇ​തി​ന്‍റെ ര​ജി​സ്ട്രേ​ഷ​നെ കു​റി​ച്ച​ട​ക്കം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.