കെ.​ആ​ർ. ദാ​മോ​ദ​ര​ന്‍റെ ച​ര​മ​ദി​നം ആ​ച​രി​ച്ചു
Monday, January 17, 2022 10:54 PM IST
ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല​യി​ലെ കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​നു ദീ​ർ​ഘ​കാ​ലം നേ​തൃ​ത്യം വ​ഹി​ച്ച കെ.​ആ​ർ. ദാ​മോ​ദ​ര​ന്‍റെ 16-ാമ​ത് ച​ര​മ​ദി​ന​തി​ത​ൽ കോ​ൺ​ഗ്ര​സ് ചേ​ർ​ത്ത​ല ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃത്വ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​കെ. ഷാ​ജിമോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​സ​ക് മാ​ട​മ​ന, ആ​ർ.​ ശ​ശി​ധ​ര​ൻ, കെ.​എ​സ്. അ​ഷ​റ​ഫ്, ജി.​വി​ശ്വം​ഭ​ര​ൻ​നാ​യ​ർ, ബാ​ബു മു​ള്ള​ൻ​ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ൺ​ഗ്ര​സ് വ​യ​ലാ​ർ വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്‌​മ​ര​ണ സ​മ്മേ​ള​ന​വും യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​കെ. ഷാ​ജി​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യിം​സ് തു​രു​ത്തേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, എ​സ്‌. ശ​ര​ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഐ​ക്യ​ദാ​ര്‍​ഢ്യ സ്‌​നേ​ഹ​ച്ച​ങ്ങ​ല

എ​ട​ത്വ: സീ​റോ മ​ല​ബാ​ര്‍ സ​ഭ​യ്ക്കെ​തി​രേ ന​ട​ക്കു​ന്ന ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​ങ്ങ​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ താ​ക്കീ​തു​മാ​യി എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന ഇ​ട​വ​ക. സ​ഭാ​വി​രു​ദ്ധ മ​തതീ​വ്ര സം​ഘ​ട​ന​ക​ളു​മാ​യി കൈ​കോ​ര്‍​ത്ത് സ​ഭ​യെ സ​മൂ​ഹ​മ​ധ്യ​ത്തി​ല്‍ താ​റ​ടി​ച്ചുകാ​ണി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​വ​ക ജ​ന​ങ്ങ​ള്‍ ദേ​വാ​ല​യ​ത്തി​നു ചു​റ്റും ക​ര​ങ്ങ​ള്‍ കോ​ര്‍​ത്തു​പി​ടി​ച്ച് ഐ​ക്യ​ദാ​ര്‍​ഢ്യ സ്‌​നേ​ഹ​ച്ച​ങ്ങ​ല സൃ​ഷ്ടി​ച്ചു. വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി ചൊ​ല്ലി​ക്കൊ​ടു​ത്ത ഐ​ക്യ​ദാ​ര്‍​ഢ്യ പ്ര​തി​ജ്ഞ അം​ഗ​ങ്ങ​ള്‍ ഏ​റ്റു​ചൊ​ല്ലി. പി​റ​ന്ന നാ​ടി​നോ​ടും സ​മു​ദാ​യ​ത്തോ​ടു​മു​ള്ള കൂ​റ് ഒ​രി​ക്ക​ലും ഉ​പേ​ക്ഷി​ക്കു​ക​യി​ല്ല എ​ന്നും അം​ഗ​ങ്ങ​ള്‍ പ്ര​തി​ജ്ഞ​യെ​ടു​ത്തു. ഫാ. ​വ​ര്‍​ഗീ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍, ഫാ. ​ഗ്രി​ഗ​റി മേ​പ്പു​റം, ഫാ. ​വ​ര്‍​ഗീ​സ് പു​ത്ത​ന്‍​പു​ര​യി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ ബി​ജു ലൂ​ക്കോ ക​റു​ക​യി​ല്‍, ജോ​ളി​ച്ച​ന്‍ മ​ഠ​ത്തി​ക​ളം, ത​ങ്ക​ച്ച​ന്‍ ത​ക​ഴി​യി​ല്‍, മീ​ഡി​യ ക​ണ്‍​വീ​ന​ര്‍ അ​ല​ക്‌​സ് മ​ഞ്ഞു​മ്മേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.