മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ പോ​ലീ​സി​നെ വി​ളി​ക്കാം
Monday, January 17, 2022 10:58 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ച്ചുവ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വ്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 24 മ​ണി​ക്കൂ​റും ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​ളി​ക്കാം. ഫോ​ൺ: 9497910100. ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, മ​റ്റ് വ​ലി​യ ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ 25 സ്ക്വ​യ​ർ ഫീ​റ്റി​ൽ ഒ​രാ​ൾ എ​ന്ന ക്ര​മ​ത്തി​ൽ തി​ര​ക്കു​ക​ൾ ഒ​ഴി​വാ​ക്കി പൊ​തു​ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ച്ച് ക​ട​ക​ൾ​ക്കു​ള്ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണം. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ സാ​നി​റ്റൈ​സ​ർ ക​ട​യു​ട​മ സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണം. ശ​രീ​രോ​ഷ്മാ വ് പ​രി​ശോ​ധി​ച്ച് പേ​രു​വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ക്ക​ണം. ജി​മ്മു​ക​ൾ, സ്വി​മ്മിം​ഗ് പൂ​ളു​ക​ൾ, ഹോ​ട്ട​ലു​ക​ളി​ലെ പാ​ർ​ട്ടി ഹാ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ അ​നു​വ​ദി​ക്കി​ല്ല. ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ത്തി​യു​ള്ള ഭ​ക്ഷ​ണ വി​ത​ര​ണം കൃ​ത്യ​മാ​യി സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചു മാ​ത്ര​മേ ന​ട​ത്താ​ൻ പാ​ടു​ള്ളൂ.

എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഓ​ൺ​ലൈ​ൻ മു​ഖേ​ന​യു​ള്ള വി​ൽ​പ്പ​ന പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം പ്ര​കാ​ര​വും ഇ​ന്ത്യ​ൻ ശി​ക്ഷാനി​യ​മം വ​കു​പ്പ് 188, 269 പ്ര​കാ​ര​വും പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​വു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​മെ​ന്നും പൂ​ര്‍​ണമാ​യും പാ​ലി​ക്കാ​ന്‍ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വ് പ​റ​ഞ്ഞു.