ജി​ല്ല​യി​ൽ ആ​യി​രം ക​ട​ന്ന് കോ​വി​ഡ്
Tuesday, January 18, 2022 10:55 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 1087 പേ​ര്‍​ക്കുകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1063 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഒ​രാ​ള്‍ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​താ​ണ്. 10 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 16 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 30.41 ശ​ത​മാ​ന​മാ​ണ്. 119 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 5039 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.

കോ​വി​ഡ് വ്യാ​പ​നം കു​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന ജാ​ഗ്ര​താ നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ച് വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും അ​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​ര്‍​ക്കു​മാ​യുള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ചുവടെ:

രോ​ഗി​ക​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി യാ​തൊ​രു​വി​ധ സ​മ്പ​ര്‍​ക്ക​വും പാ​ടി​ല്ല. വാ​യു​സ​ഞ്ചാ​ര​മു​ള്ള മു​റി​യി​ല്‍ താ​മ​സി​ക്കു​ക, എ​ല്ലാ​യ്‌​പ്പോ​ഴും എ​ന്‍-95 മാ​സ്‌​ക് അ​ല്ലെ​ങ്കി​ല്‍ ഡ​ബി​ള്‍ മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കു​ക, കൈ​ക​ള്‍ ഇ​ട​യ്ക്കി​ടെ സോ​പ്പ് ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക​യോ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കു​ക​യോ ചെ​യ്യു​ക. പാ​ത്ര​ങ്ങ​ള്‍, ധ​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത വ​സ്തു​ക്ക​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും മ​റ്റു​ള്ള​വ​ര്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ഇ​ട​യാ​ക​രു​ത്. മു​റി​ക്കു​ള്ളി​ല്‍ സ്പ​ര്‍​ശി​ക്കു​ന്ന പ്ര​ത​ല​ങ്ങ​ള്‍ സോ​പ്പും വെ​ള്ള​വും അ​ല്ലെ​ങ്കി​ല്‍ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കു​ക. പ​ള്‍​സ് ഓ​ക്സീ​മീ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് പ​രി​ശോ​ധി​ച്ച് രേ​ഖ​പ്പെ​ടു​ത്തു​ക. ശ​രീ​രോ​ഷ്മാ​വ് അ​ള​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ക. ന​ന്നാ​യി വി​ശ്ര​മി​ക്കു​ക. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക. കൃ​ത്യ​സ​മ​യ​ത്ത് ആ​ഹാ​രം ക​ഴി​ക്കു​ക. ദി​വ​സ​വും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ നാ​ലു നേ​രം 650 മി​ല്ലി​ഗ്രാം പാ​രാ​സെ​റ്റ​മോ​ള്‍ ക​ഴി​ച്ചി​ട്ടും ശ​രീ​രോ​ഷ്മാ​വ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കു​ന്നി​ല്ലെ​ങ്കി​ല്‍ ഡോ​ക്ട​റെ വി​വ​ര​മ​റി​യി​ക്കു​ക. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ല​ഭി​ക്കു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ക്കു​ക. ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​മി​ല്ലാ​തെ മ​രു​ന്നു ക​ഴി​ക്കു​ക​യോ ര​ക്തം പ​രി​ശോ​ധി​ക്കു​ക​യോ എ​ക്‌​സ് റേ, ​സി​ടി സ്‌​കാ​ന്‍ എ​ന്നി​വ ന​ട​ത്തു​ക​യോ ചെ​യ്യ​രു​ത്. സ്വ​ന്തം താ​ത്പ​ര്യ​പ്ര​കാ​രം സ്റ്റി​റോ​യ്ഡു​ക​ള്‍ ക​ഴി​ക്ക​രു​ത്. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്ക​രു​ത്.

വൈ​ദ്യ​സ​ഹാ​യം
തേ​ടേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ൾ

1. മൂ​ന്ന് ദി​വ​സ​ത്തി​ല​ധി​കം ശ​രീ​രോ​ഷ്മാ​വ് 100 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​നു മു​ക​ളി​ല്‍ തു​ട​ര്‍​ന്നാ​ല്‍
2. ശ്വാ​സ​മെ​ടു​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു നേ​രി​ട്ടാ​ല്‍.
3. ഒ​രു മ​ണി​ക്കൂ​റി​ല്‍ മൂ​ന്ന് ത​വ​ണ​യും ഓ​ക്സി​ജ​ന്‍ സാ​ച്ചു​റേ​ഷ​ന്‍ 93 ശ​ത​മാ​ന​ത്തി​ല്‍ താ​ഴ്ന്നു​നി​ന്നാ​ല്‍.
4. നെ​ഞ്ചി​ല്‍ വേ​ദ​ന അ​ല്ലെ​ങ്കി​ല്‍ ഭാ​രം അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍.
5. ആ​ശ​യ​ക്കു​ഴ​പ്പം അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍.
6. ക​ഠി​ന​മാ​യ ക്ഷീ​ണ​വും പേ​ശി​വേ​ദ​ന​യും ഉ​ണ്ടാ​യാ​ല്‍.
ചി​കി​ത്സ
നി​ല​വി​ല്‍ മ​റ്റു രോ​ഗ​ങ്ങ​ള്‍​ക്ക് (പ്ര​മേ​ഹം, ര​ക്താ​തി​മ​ര്‍​ദ്ദം തു​ട​ങ്ങി​യ​വ ) ചി​കി​ത്സ തേ​ടു​ന്ന​വ​ര്‍ ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ത് തു​ട​രു​ക. ഇ-​സ​ഞ്ജീ​വ​നി പോ​ലു​ള്ള ടെ​ലി ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക. പ​നി, മൂ​ക്കൊ​ലി​പ്പ്, ചു​മ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ള്‍​ക്കു​ള്ള ചി​കി​ത്സ തു​ട​രു​ക. ദി​വ​സം മൂ​ന്നു നേ​രം ചൂ​ടു​വെ​ള്ളം ക​വി​ള്‍ കൊ​ള്ളു​ക​യോ ആ​വി പി​ടി​ക്കു​ക​യോ ചെ​യ്യു​ക.

വീ​ട്ടി​ല്‍ രോ​ഗി​ക​ളെ
പ​രി​ച​രി​ക്കു​ന്ന​വ​ര്‍
ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

രോ​ഗി​യു​ടെ അ​ടു​ത്തു പോ​കു​മ്പോ​ള്‍ എ​ന്‍95 മാ​സ്‌​ക് അ​ല്ലെ​ങ്കി​ല്‍ ഡ​ബി​ള്‍ മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കു​ക. താ​മ​സി​ക്കു​ന്ന മു​റി​യി​ല്‍ ത​ന്നെ രോ​ഗി​ക്ക് ആ​ഹാ​രം ന​ല്‍​കു​ക. കൈ​ക​ളി​ല്‍ ഗ്ലൗ​സ് ധ​രി​ക്കു​ക. മാ​സ്‌​കി​ന്‍റെ മു​ന്‍​ഭാ​ഗ​ത്ത് സ്പ​ര്‍​ശി​ക്കാ​നോ സം​സാ​രി​ക്കു​മ്പോ​ള്‍ മാ​സ്‌​ക് താ​ഴ്ത്താ​നോ പാ​ടി​ല്ല. മാ​സ്‌​ക് മ​ലി​ന​മാ​വു​ക​യോ ന​ന​യു​ക​യോ ചെ​യ്താ​ല്‍ ഉ​ട​ന്‍ പു​തി​യ മാ​സ്‌​ക് ധ​രി​ക്കു​ക. ഉ​പ​യോ​ഗി​ച്ച മാ​സ്‌​ക് ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ച് 72 മ​ണി​ക്കൂ​റെ​ങ്കി​ലും പേ​പ്പ​ര്‍ ക​വ​റി​ല്‍ സൂ​ക്ഷി​ച്ച ശേ​ഷം സു​ര​ക്ഷി​ത​മാ​യി സം​സ്‌​ക​രി​ക്കു​ക. മാ​സ്‌​ക് കൈ​കാ​ര്യം ചെ​യ്ത ശേ​ഷം കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക. കൈ​ക​ള്‍ ഇ​ട​യ്ക്കി​ടെ അ​ണു​വി​മു​ക്ത​മാ​ക്കു​ക. സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് 40 സെ​ക്ക​ന്‍​ഡെ​ങ്കി​ലും കൈ​ക​ള്‍ ക​ഴു​കു​ക​യോ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ക​യോ വേ​ണം. ഗ്ലൗ​സ് ധ​രി​ക്കു​ന്ന​തി​ന് മു​ന്പും ഊ​രി​മാ​റ്റി​യ ശേ​ഷ​വും കൈ​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കു​ക. രോ​ഗി​യു​ടെ ശ​രീ​ര സ്ര​വ​ങ്ങ​ളു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്ക​ണം.

രോ​ഗി ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ള്‍, ട​വ​ല്‍, കി​ട​ക്ക വി​രി എ​ന്നി​വ നേ​രി​ട്ട് സ​മ്പ​ര്‍​ക്ക​മു​ണ്ടാ​കാ​തെ സു​ര​ക്ഷി​ത​മാ​യി കൈ​കാ​ര്യം ചെ​യ്യു​ക.

നി​രീ​ക്ഷ​ണം
അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്
എ​പ്പോ​ള്‍?

കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നു​ശേ​ഷം ചു​രു​ങ്ങി​യ​ത് ഏ​ഴു ദി​വ​സ​മെ​ങ്കി​ലും പി​ന്നി​ടു​ക​യോ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ല്‍ പ​നി ഇ​ല്ലാ​തി​രി​ക്കു​ക​യോ ചെ​യ്താ​ല്‍ ഹോം ​ഐ​സൊ​ലേ​ഷ​ന്‍ അ​വ​സാ​നി​പ്പി​ക്കാം. മാ​സ്‌​ക് ധ​രി​ക്കു​ന്ന​ത് തു​ട​ര​ണം. ഹോം ​ഐ​സൊ​ലേ​ഷ​ന്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നു​ശേ​ഷം വീ​ണ്ടും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​ല്ല.