കു​ടപി​ടി​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Tuesday, January 18, 2022 10:55 PM IST
കാ​യം​കു​ളം: കെ​പി റോ​ഡി​ലെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽനി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തു വീ​ഴു​ന്ന​തി​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ടപി​ടി​ച്ചു പ്ര​തി​ഷേ​ധി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​യം​കു​ളം ടൗ​ൺ സൗ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് കു​ട​ക​ൾ ന​ൽ​കി മേ​ൽ​പ്പാ​ല​ത്തി​ന് അ​ടി​യി​ൽ കു​ട​ക​ൾ പി​ടി​ച്ച് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യ​ത്. മാ​ലി​ന്യം റോ​ഡി​ൽ വീ​ഴാ​തി​രി​ക്കാ​ൻ സ്ഥാ​പി​ച്ച ഇ​രു​മ്പ് ഷീ​റ്റ് ഇ​ള​കി കി​ട​ക്കു​ന്ന​തും പ​ഴ​യ രീ​തി​യി​ലു​ള്ള സ്ഥി​തി ത​ന്നെ ഇ​പ്പോ​ഴും തു​ട​രു​ന്ന​തി​നാ​ലും ഇ​ത് പ​രി​ഹ​രി​ക്കേ​ണ്ട​നു​ള്ള ശാ​ശ്വ​ത​മാ​യ മാ​ർ​ഗം റെ​യി​ൽ​വേ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. മാ​ലി​ന്യം ദേ​ഹ​ത്ത് വീ​ഴാ​തി​രി​ക്കാ​ൻ ട്രെ​യി​ൻ ക​ട​ന്നു​പോ​കു​മ്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മേ​ൽ​പാ​ല​ത്തി​ന് സ​മീ​പം നി​ർ​ത്തി​യി​ടു​ന്ന​തി​നാ​ൽ കെ​പി റോ​ഡി​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. ഇ​തി​നു ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യ​ത്. ഹ​സീം അ​മ്പീ​രേ​ത്ത്, ഇ. ​സ​മീ​ർ, അ​ൻ​സാ​രി കോ​യി​ക്ക​ലേ​ത്ത്, ഇ. ​അ​ബ്ദു​ൽ​ഹ​മീ​ദ്, ഹാ​ഷിം സേ​ട്ട്, റി​ഷി വി.​സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.