ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​ത് ന​ഷ്ടം
Tuesday, January 18, 2022 10:57 PM IST
മ​ങ്കൊ​മ്പ്: ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ന​ഷ്ടമാ​ണ് ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​തി​ലൂ​ടെ സം​ഭ​വി​ക്കാ​ൻ പോ​വു​ന്ന​ത്. 12 വ​ർ​ഷ​ത്തിനിടെ കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ വ​ളം, വി​ഷം ക​മ്പ​നി പ്ര​തി​നി​ധി​ക​ളി​ൽ നി​ന്ന് ഉ​പ​ദേ​ശം സ്വീ​ക​രി​ച്ചി​രു​ന്ന നി​ല​യി​ൽനി​ന്നു സ​ർ​ക്കാ​ർ സം​വി​ധാ​ന​മാ​യ കെ​സി​പി​എ​മ്മി​ൽനി​ന്നു നി​ർ​ദേശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന നി​ല​യി​ലേ​ക്ക് എ​ത്തി​യെ​ന്ന​ത് ഒ​രു വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​മാ​ണ്.

ജ​ലാ​ശ​യ​ങ്ങ​ൾ രാ​സ​മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ട് നി​റ​ഞ്ഞി​രു​ന്ന ആ ​ഒ​രു കാ​ല​ത്തി​ൽനി​ന്നു​ള്ള തി​രി​ച്ചു​പോ​ക്കി​നു ക​ർ​ഷ​ക​രെ പ്രാ​പ്ത​രാ​ക്കി​യ​ത് ഈ ​സം​വി​ധാ​ന​മാ​ണ്. ആ​വ​ശ്യ​മാ​യ പ​ക്ഷം കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട രാ​സ​വ​സ്തു​ക്ക​ൾ ഏ​താ​ണെ​ന്നും, ഏ​ത് അ​ള​വി​ൽ എ​പ്പോ​ൾ പ്ര​യോ​ഗി​ക്ക​ണ​മെ​ന്നു പ​ഠി​പ്പി​ക്കു​ക​യും പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ ജീ​വ​നാ​ഡി​യാ​ണ് ഫീ​ൽ​ഡ് അം​ഗ​ങ്ങ​ൾ. അ​വ​രു​ടെ പ​രി​ച​യ സ​മ്പ​ത്ത് കു​ട്ട​നാ​ട്ടി​ലെ ഓ​രോ ക​ർ​ഷ​ക​ർ​ക്കും മു​ത​ൽ​ക്കൂ​ട്ടാ​യി​രു​ന്നു. ഇ​വ​രെ മാ​റ്റി പ​ക​രം ആ​ളു​ക​ളെ നി​യ​മി​ക്കു​മ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക​ക​ൾ ഏ​റെ​യാ​ണ്.