സ​ഹ​ക​ര​ണബാ​ങ്ക് ത​ട്ടി​പ്പ്: സ​മ​രം 33-ാം ദി​വ​സ​ത്തി​ലേ​ക്ക്
Tuesday, January 18, 2022 10:57 PM IST
മാ​വേ​ലി​ക്ക​ര: താ​ലൂ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്ക് ത​ഴ​ക്ക​ര ശാ​ഖ​യി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പി​നിര​യാ​യ നി​ക്ഷേ​പ​ക​ര്‍ ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹസ​മ​ര പ​രി​പാ​ടി 32 ദി​വ​സം പി​ന്നി​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​തി​ൽ നി​ക്ഷേ​പ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ചു. സ​മ​രം ചെ​യ്യു​ന്ന നി​ക്ഷേ​പ​ക​ര്‍ പ്രാ​യാ​ധി​ക്യം ചെ​ന്ന​വ​രാ​ണ്. കോ​വി​ഡ് മ​ഹാ​മാ​രി വ്യാ​പ​ക​മാ​കു​ന്ന സ​മ​യ​ത്തും ജീ​വി​ത ശൈ​ലീരോ​ഗ​ങ്ങ​ള്‍ പി​ടി​മു​റു​ക്കി​യി​രി​ക്കു​ന്ന നി​ക്ഷേ​പ​ക​ര്‍ ത​ങ്ങ​ളു​ടെ നി​ക്ഷേ​പ​ങ്ങ​ള്‍ തി​രി​കെ ല​ഭി​ക്കും വ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. 32-ാം ദി​ന സ​മ​രം കൂ​ട്ടാ​യ്മ പ്ര​തി​നി​ധി എ​ച്ച്.​എ​ന്‍. വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഭാ​ക​ര​ന്‍പി​ള്ള, രാ​ജേ​ന്ദ്രപ്ര​സാ​ദ്, ശ്രീ​വ​ത്സ​ന്‍, അ​ബ്ബാ​സ്, സൈ​മ​ണ്‍ വ​ര്‍​ഗീ​സ്, രം​ഗ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.