ബൈ​ക്ക​പ​ക​ട​ത്തി​ൽ ദ​മ്പ​തി​ക​ൾ​ക്കു പ​രി​ക്കേ​റ്റു
Thursday, January 20, 2022 11:03 PM IST
തു​റ​വൂ​ർ: ബൈ​ക്ക് മ​റി​ഞ്ഞു​ ദ​മ്പ​തി​ക​ൾ​ക്കു പ​രി​ക്കേ​റ്റു. ചേ​ർ​ത്ത​ല അ​ർ​ത്തു​ങ്ക​ൽ വി​ഷ്ണു​ഭ​വ​നി​ൽ പ്ര​ദീ​പ് (55), ഭാ​ര്യ സു​മ (43) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യപാ​ത​യി​ൽ ച​ന്തി​രൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂളി​നു​സ​മീ​പം ക​ഴി​ഞ്ഞദി​വ​സം വൈ​കുന്നേരം ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
എ​റ​ണാ​കു​ള​ത്തുനി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ മ​റ്റൊ​രു ബൈ​ക്ക് ഇ​വ​രു​ടെ ബൈ​ക്കി​ൽ ഉ​ട​ക്കി നി​യ​ന്ത്ര​ണംവി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. പ്ര​ദീ​പി​ന്‍റെ കാ​ലൊ​ടി​ഞ്ഞു. സു​മ​യു​ടെ ത​ല​യ്ക്കു പ​രി​ക്കു​ണ്ട്. ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ദ​മ്പ​തി​ക​ളെ പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

പ​ണ​വും ഫോ​ണും
ക​വ​ർ​ന്നെ​ന്നു പരാതി

മാ​വേ​ലി​ക്ക​ര: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ബൈ​ക്കി​ലെ​ത്തി​യ​വ​ർ മ​ർ​ദി​ച്ചു പ​ണ​വും ഫോ​ണും അ​പ​ഹ​രി​ച്ചു. പു​ന്ന​മൂട് ജം​ഗ്ഷ​നു വ​ട​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ച്ച​ക്ക​റി​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ബീ​ഹാ​ർ സ്വദേശി മു​ന്നാ​സാ​ഹി​ന് (35) ആ​ണു മ​ർ​ദന​മേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ പു​ന്ന​മൂട് ജം​ഗ്ഷ​നു സ​മീ​പ​ത്തെ ഇ​ട​റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ജോ​ലി​ക്കുശേ​ഷം താ​മ​സ​സ്ഥ​ല​ത്തേ​ക്കു പോ​ക​വേ ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണു മു​ന്നാ​സാ​ഹി​നെ മ​ർ​ദി​ച്ച​ത്. 2500 രൂ​പ​യും ഫോ​ണും അ​ക്ര​മി​ക​ൾ അ​പ​ഹ​രി​ച്ചു.