സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഔ​ദ്യോ​ഗി​ക വി​ഭാ​ഗം പ​രാ​ജ​യ​പ്പെ​ട്ടു
Friday, January 21, 2022 10:48 PM IST
അ​മ്പ​ല​പ്പു​ഴ: വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡി​ലെ സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം ഔ​ദ്യോ​ഗി​ക പാ​ന​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി വി​മ​ത​പാ​ന​ല്‍ വി​ജ​യി​ച്ചു. ഔ​ദ്യോ​ഗി​ക വി​ഭാ​ഗം ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ്ഥാ​ന​ത്തേ​ക്ക് നി​ര്‍​ദേശി​ച്ചി​രു​ന്ന റീ​ന സ​ന്തോ​ഷി​നു ദ​യ​നീ​യ പ​രാ​ജ​യം​ ഏ​റ്റു​വാ​ങ്ങേ​ണ്ടിവ​ന്നു.

പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ര്‍​ഡു​ക​ളി​ൽ 17 ലും ​പാ​ര്‍​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക വി​ഭാ​ഗം എ​തി​രി​ല്ലാ​തെ വി​ജ​യി​ച്ച​പ്പോ​ള്‍ സി​പി​എം അം​ഗ​മാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ര്‍​ഡി​ല്‍ ഔ​ദ്യോ​ഗി​ക പാ​ന​ല്‍ അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ വി​മ​ത​വി​ഭാ​ഗ​വും 11 അം​ഗ പാ​ന​ലു​മാ​യി രം​ഗ​ത്തു​വ​ന്നു. ആ​കെ​യു​ള്ള 120 ല്‍ 111 ​പേ​ര്‍ വോ​ട്ട് ചെ​യ്തു. ഒ​ന്പ​തു പേ​ര്‍ വോ​ട്ടെ​ടു​പ്പി​ല്‍നി​ന്നു വി​ട്ടു​നി​ന്നു. ഒ​രെ​ണ്ണം അ​സാ​ധു​വാ​യി. ഔ​ദ്യോ​ഗി​ക പാ​ന​ലി​ല്‍നി​ന്നു മൂ​ന്നു​പേ​ര്‍ മാ​ത്രം വി​ജ​യി​ച്ചു. ബാ​ക്കി എ​ട്ടുപേ​രും വി​മ​ത​വി​ഭാ​ഗ​ത്തി​ല്‍നി​ന്നാ​ണ് വി​ജ​യി​ച്ച​ത്. വി​മ​ത​വി​ഭാ​ഗ​ത്തി​ലെ വി​ദ്യ​യാ​ണ് പ്ര​സി​ഡ​ന്‍റ്. ഗ്രീ​ഷ്മ​യെ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കു​ടും​ബ ശ്രീ ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എ​മ്മി​ൽ ഏ​റെ വി​വാ​ദ​മാ​യ​താ​ണ് ഏ​ഴാം വാ​ര്‍​ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്. ഈ ​വാ​ര്‍​ഡി​ലെ സി​ഡി​എ​സ് അം​ഗ​വും ചെ​യ​ര്‍​പേ​ഴ്സ​ണു​മാ​യി​രു​ന്ന റീ​ന സ​ന്തോ​ഷി​നെ ഇ​ത്ത​വ​ണ​യും നി​ല​നി​ര്‍​ത്ത​ണ​മെ​ന്നാ​യി​രു​ന്നു പാ​ര്‍​ട്ടി​യു​ടെ നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​നി​ക്കെ​തി​രേ പ്ര​വ​ര്‍​ത്തി​ച്ചെ​ന്നാ​രോ​പി​ച്ച് പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് ഇ​തി​നെ എ​തി​ര്‍​ത്തി​രു​ന്നു. പാ​ര്‍​ട്ടി നി​ര്‍​ദേശം ക​ടു​പ്പി​ച്ച​തോ​ടെ ഹാ​രി​സ് രാ​ജി​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി. റീ​ന സ​ന്തോ​ഷ് വി​ജ​യി​ച്ചാ​ല്‍ താ​ന്‍ രാ​ജി​വയ്ക്കു​മെ​ന്ന് പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു.

ഏ​രി​യ നേ​തൃ​ത്വ​ത്തി​ന് രാ​ജി​ക്ക​ത്ത് ന​ല്‍​കി​യ​താ​യും സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം നേ​തൃ​ത്വം വാ​ര്‍​ഡി​ല്‍ വി​ളി​ച്ച യോ​ഗ​ത്തി​ല്‍ ഹാ​രി​സ് പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് വി​മ​ത​പാ​ന​ലു​മാ​യി ഒ​രു വി​ഭാ​ഗം മ​ത്സ​ര​രം​ഗ​ത്തുവ​ന്ന​ത്.