കാ​റപ​ക​ട​ത്തി​ൽ സ്വകാര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ മ​രി​ച്ചു
Friday, January 21, 2022 10:51 PM IST
മാ​വേ​ലി​ക്ക​ര:​ കാ​ർ അ​പ​ക​ട​ത്തി​ൽ സ്വ​കാ​ര്യ​പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ മ​രി​ച്ചു. വ​രേ​ണി​ക്ക​ൽ കെ​ആ​ർ ഫൈ​നാ​ൻ​സി​യേ​ഴ്സ് ഉ​ട​മ ചൂ​ര​ല്ലൂ​ർ പാ​ർ​പ്പിടം വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (80) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് കു​റ​ത്തി​കാ​ട്-​കോ​ട്ട​മു​ക്ക് റോ​ഡി​ൽ അ​നാ​ഥ​ശാ​ല ജം​ഗ്ഷ​നു കി​ഴ​ക്ക് ഭാ​ഗ​ത്തെ വ​ള​വി​നാ​യി​രു​ന്നു അ​പ​ക​ടം. കു​റ​ത്തി​കാ​ട് ഭാ​ഗ​ത്തുനി​ന്നും കാ​ർ ഓ​ടി​ച്ചുവ​ന്ന രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ​ക്ക് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെതു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഒ​രു വീ​ടി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഇ​യാ​ളെ കൊ​ല്ല​ക്ക​ട​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ​ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: സു​ഗ​ത.