പ​ക്ഷി​പ്പ​നി: 6920 താ​റാ​വു​ക​ളെ കൊ​ന്നു
Friday, January 21, 2022 10:51 PM IST
ഹ​രി​പ്പാ​ട്: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച 6920താ​റാ​വു​ക​ളെ വീ​യ​പു​രം വെ​ള്ളം​കു​ള​ങ്ങ​ര യി​ലെ ക​രീ​പാ​ട​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ കൊ​ന്നു. താ​മ​ര​ക്കു​ളം ക​ണ്ണ​നാം​കു​ഴി ഷെ​ഫീ​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള താ​റാ​വു​ക​ളെ​യാ​ണ് കൊ​ന്ന​ത്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ റാ​പ്പി​ഡ് റ​സ്പോ​ൺ​സ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ന​ട​പ​ടി. ഡോ. ​സു​ള്‍​ഫി​ക്ക​ര്‍, ഡോ. ​പ്രി​യ​ശി​വ​റാം,ഡോ. ​ബി​ന്ദു​കു​മാ​രി,ഡോ.​വി​പി​ന്‍ ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​തി​ലു​ള്ള20 അം​ഗ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന സം​ഘ​മാ​ണ് ക​ള്ളിം​ഗ് ന​ട​ത്തി​യ​ത്. അ​ഞ്ചു താ​റാ​വു​ക​ളെ തി​രു​വ​ല്ല​യി​ലെ മ​ഞ്ഞാ​ടി​യി​ലും 10 താ​റാ​വു​ക​ളെ ഭോ​പ്പാ​ലി​ലും

ആ​റു താ​റാ​വു​ക​ളെ ആ​ല​പ്പു​ഴ​യി​ലു​മാ​ണ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. എ​ല്ലാ പ​രി​ശോ​ധ​ന​യി​ലും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​ന്‍ 15ദി​വ​സ​ത്തോ​ളം കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു​വെ​ന്നും ഷെ​ഫീ​ക്ക് പ​റ​ഞ്ഞു.16​ല​ക്ഷം​രൂ​പ​യോ​ളം ഈ ​ഇ​ന​ത്തി​ല്‍ ന​ഷ്ട​മു​ണ്ടെ​ന്നും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കി​ല്ലെ​ന്ന അ​റി​യി​പ്പ് ത​ന്നെ ക​ട​ക്കെ​ണി​യി​ലാ​ക്കി​യെ​ന്നും ഷെ​ഫീ​ഖ് പ​റ​യു​ന്നു.