ആ​ല​പ്പു​ഴ ഒ​ളി​മ്പി​ക്സ് വെ​യ്റ്റ് ലി​ഫ്റ്റിം​ഗ്: കോ​ർ ഫി​റ്റ്ന​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ
Sunday, January 23, 2022 10:35 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ന​ലെ ന​ട​ന്ന വെ​യ്റ്റ് ലി​ഫ്റ്റിം​ഗി​ൽ ആ​ല​പ്പു​ഴ കോ​ർ ഫി​റ്റ്ന​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ജി​മ്മി​നാ​ണ് ര​ണ്ടാം സ്ഥാ​നം.

ആ​ല​പ്പു​ഴ കോ​ർ ഫി​റ്റ്ന​സി​ലെ മ​ഞ്ജു​ഷ​യാ​ണ് ബെ​സ്റ്റ് വ​നി​താ ലി​ഫ്റ്റ​ർ, യൂ. ​ഗി​രി​ശ​ങ്ക​ർ മെ​ൻ ലി​ഫ്റ്റ​റാ​യി സ്വ​ർ​ണം നേ​ടി. അ​റ​വു​കാ​ട് ഐ​റ്റി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര ഉ​ദ്ഘാ​ട​ന​ത്തി​ൽ ജി​ല്ലാ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ന്ന​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​റ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ളി​മ്പി​ക്‌ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു മു​ഖ്യാ​തി​ഥി​യാ​യി. സം​സ്ഥാ​ന വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ ജി.​ കു​റു​പ്പ് സ്വാ​ഗ​ത​വും ഒ​ളി​മ്പി​ക്‌ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി. ​കെ. വി​കാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ എ​സ്. വി​നോ​ദ്‌​കു​മാ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.