മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Sunday, January 23, 2022 10:35 PM IST
തു​റ​വൂ​ർ: വാ​റ്റു​ചാ​രാ​യ​വും വി​ദേ​ശ​മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കു​ത്തി​യ​തോ​ട് പാ​ട്ടു​കു​ള​ങ്ങ​ര മേ​ക്കോ​ട​ത്ത് കോ​ള​നി സ​ജീ​ർ (35), പ​ള്ളി​ത്തോ​ട് പു​ന്ന​യ്ക്ക​ൽ സ്റ്റാ​ൻ​ലി (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെതു​ട​ർ​ന്ന് കു​ത്തി​യ​തോ​ട് സി​ഐ പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സ​ജീ​റി​ന്‍റെ വീ​ട്ടി​ൽനി​ന്ന് നാ​ല​ര ലി​റ്റ​ർ ചാ​രാ​യ​വും സ്റ്റാ​ൻ​ലി​യു​ടെ വീ​ട്ടി​ൽനി​ന്ന് 13 കു​പ്പി വി​ദേ​ശ​മ​ദ്യ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

‘ഞ​ങ്ങ​ളു​ണ്ട് കൂ​ടെ" ര​ണ്ടാംഘ​ട്ടം

ആ​ല​പ്പു​ഴ: ജ​മാ​അ​ത്ത് കൗ​ൺ​സി​ൽ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ലെ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് കു​ട​ക​ൾ ന​ൽ​കു​ന്ന ‘ഞ​ങ്ങ​ളു​ണ്ട് കൂ​ടെ’ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ന്നു​ച്ച​യ്ക്ക് 12 നു ​ന​ട​ക്കും. ആ​ല​പ്പു​ഴ പാ​ല​സ് ജു​മാ മ​സ്ജി​ദി​നു സ​മീ​പം ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം.​ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജാ എ. ​ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ​ച്ച​ക്ക​റി​ത്തൈക​ൾ വി​ത​ര​ണം ചെ​യ്തു

ചേ​ർ​ത്ത​ല: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ത​രി​ശു​സ്ഥ​ല​ങ്ങ​ളി​ലും കൃ​ഷി എ​ത്തി​ക്കു​ന്ന​തി​നുവേ​ണ്ടി അ​ഞ്ച​രല​ക്ഷം പ​ച്ച​ക്ക​റി​ത്തൈക​ൾ ഉ​ത്പാ​ദി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന ജ​ന​കീ​യ ജൈ​വ​ഹ​രി​ത സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ വാ​ർ​ഡു​ത​ല ഉ​ദ്ഘാ​ട​നം നാ​ലാം വാ​ർ​ഡി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത കാ​ർ​ത്തി​കേ​യ​ൻ നി​ര്‍​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.