കോ​വി​ഡ്: ഞാ​യ​ർ അ​ട​ഞ്ഞുത​ന്നെ
Sunday, January 23, 2022 10:35 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഞാ​യ​ർ നി​യ​ന്ത്ര​ണം സ​ന്പൂ​ർ​ണം. ഹ​ർ​ത്താ​ലി​നു സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു ജി​ല്ല​യി​ലെ​ങ്ങും. തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്ന ക​ട​ക​ൾ മാ​ത്ര​മാ​ണ് എ​ല്ലാ​യി​ട​ത്തും തു​റ​ന്ന​ത്.

എ​ങ്കി​ലും ആ​ളി​ല്ലാ​ത്ത​തി​നാ​ൽ ഇ​വ പ​ല​തും നേ​ര​ത്തേത​ന്നെ അ​ട​ച്ചു. കെ​എ​സ്ആ​ർ​ടി​സി ആ​ല​പ്പു​ഴ​യി​ൽനി​ന്ന് ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന 55 സ​ർ​വീ​സു​ക‍​ളി​ൽ ഒ​ന്പ​തെ​ണ്ണം മാ​ത്ര​മാ​ണ് ഇ​ന്ന​ലെ ന​ട​ത്തി​യ​ത്. ഒ​രു ബ​സി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന യാ​ത്ര​ക്കാ​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ മു​ട​ക്കം കൂ​ടാ​തെ ന​ട​ന്നെ​ങ്കി​ലും ആ​ളു​ക​ൾ കു​റ​വാ​യി​രു​ന്നു. ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വ​നു​ഭ​വ​പ്പെ​ട്ടു. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ണ്ടാ​യി​രു​ന്നു.