മെ​ഡി. കോ​ള​ജ് ആ​ശു​പ​ത്രി കാ​ത്ത് ലാ​ബ് ഇ​ന്ന​ട​യ്ക്കും
Sunday, January 23, 2022 10:37 PM IST
അ​മ്പ​ല​പ്പു​ഴ: ജീ​വ​ന​ക്കാ​രി​ല്‍ കോ​വി​ഡ് വ്യാ​പ​നം ഉ​യ​രു​ന്ന​തി​നാ​ല്‍ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കാ​ത്ത് ലാ​ബ് ഇ​ന്നുമു​ത​ല്‍ അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നം. ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്കും ചി​കി​ത്സ​തേ​ടി എ​ത്തു​ന്ന​വ​രി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് കാ​ത്ത് ലാ​ബ് ഇ​ന്നുമു​ത​ല്‍ അ​ട​ച്ചി​ടു​ന്ന​ത്. ഇ​തോ​ടെ അ​ഞ്ചി​യോ​ഗ്രാം ആ​ഞ്ചി​യൊ പ്ലാ​സ്റ്റി തു​ട​ങ്ങി​യ ചി​കി​ത്സ​ക​ള്‍ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ നി​ര്‍​ത്തി​വ​യ്ക്കും. ഇ​ന്ന​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ 17 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ 152 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.