രണ്ടിടത്തായി മരത്തിനും പ്ലാസ്റ്റി​ക് മാ​ലി​ന്യ​ത്തിനും തീപിടിച്ചു
Sunday, January 23, 2022 10:37 PM IST
ആ​ല​പ്പു​ഴ: കൊ​മ്മാ​ടി ബൈ​പാസി​നു സ​മീ​പം റോ​ഡ​രി​കി​ൽനി​ന്നി​രു​ന്ന മ​ര​ത്തി​നു തീ​പി​ടി​ച്ചു. മര ത്തിനു ചുവട്ടി​ൽ ച​വ​റു കൂ​ട്ടി​യി​ട്ട് ആ​രോ തീ​യി​ട്ട​താ​ണ് കാ​ര​ണം. ആ​ല​പ്പു​ഴ ഫ​യ​ർ ഫോ​ഴ്സെ​ത്തി തീ​യ​ണ​ച്ചു. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ​യ​ണ​യ്ക്കാ​നാ​യ​ത്. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീസ​ർ ടി. ​സാ​ബു, ഓ​ഫീ​സ​ർ​മാ​രാ​യ ഷൈ​ജു, ഹാ​ഷിം, ജോ​ബി​ൻ, ക​ണ്ണ​ൻ, ബൈ​ജു എ​ന്നി​വ​രാ​ണ് ര​ക്ഷാപ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

വ​ഴി​ച്ചേ​രി​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ശേ​ഖ​ര​ത്തി​നു തീപി​ടി​ച്ചു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. തീ​പി​ടി​ത്തം ഉ​ണ്ടാ​യ പ​രി​സ​രം മു​ഴു​വ​ൻ വി​ഷ​പ്പുക നി​റ​ഞ്ഞി​രു​ന്നു. ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്ത്‌ വ​ർ​ഷ​ങ്ങ​ള​ാ​യി സം​സ്ക​രി​ക്കാ​ത്ത പ്ളാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്കാ​ണു തീ​പി​ടി​ച്ച​ത്. ഇ​തി​ന​ടു​ത്താ​യി ത​ന്നെ​യാ​ണ് സ​പ്ലൈ​ക്കോ​യു​ടെ പെ​ട്രോ​ൾ പ​ന്പ്.

ര​ണ്ടു യു​ണി​റ്റ് ഫ​യ​ർ ഫോ​ഴ്സെ​ത്തി ഏ​റെ നേ​രം പ​രി​ശ്ര​മി​ച്ചി​ട്ടാ​ണ് തീ ​അ​ണ​യ്ക്കാ​ൻ സാ​ധി​ച്ച​ത്. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ടി. ​സാ​ബു ഫ​യ​ർ ആ​ൻ‌​ഡ് റ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ.​ആ​ർ. ഷൈ​ജു, കെ​.ബി. ഹാ​ഷിം, ജോ​ബി​ൻ വ​ർ​ഗീ​സ്, പ്ര​ശാ​ന്ത്, സ​ന്തോ​ഷ്, അ​നീ​ഷ് ച​ന്ദ്ര​ൻ, ടി.​കെ. ക​ണ്ണ​ൻ, ഷൈ​ൻ കു​മാ​ർ, ബൈ​ജു, എ​സ്. ക​ണ്ണ​ൻ എ​ന്നി​വ​ർ ര​ക്ഷാപ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.