വാ​ർ​ഷി​ക​വും മെ​രി​റ്റ് അ​വാ​ർ​ഡ് ദാ​ന​വും
Sunday, January 23, 2022 10:37 PM IST
ആ​ല​പ്പു​ഴ: വ​ർ​ഷ സ്കൂ​ൾ ഓ​ഫ് മാ​ർ​ഷ​ൽ ആ​ർട്സി​ന്‍റെ വാ​ർ​ഷി​ക​വും മെ​രി​റ്റ് അ​വാ​ർ​ഡ് ദാ​ന​വും ജി​ല്ലാ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി.​ വി​ഷ്ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ഷ സ്കൂ​ൾ പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. ബ്ളാ​ക്ക് ബെ​ൽ​റ്റ് അ​വാ​ർ​ഡ് ദാ​നം അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി എ​സ്.റ്റി. സു​രേ​ഷ്കു​മാ​ർ നി​ർ​വ​ഹി​ച്ചു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ​സ്. സു​ദ​ർ​ശ​ന​ൻ, കേ​ര​ള ക​രാ​ട്ടേ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​ർ​ഷി ആ​ർ. സു​രാ​ജ്, ച​ന്ദ്ര​ശേ​ഖ​രപ്പണി​ക്ക​ർ, വി​നോ​ദ് , സി​ബി പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വീ​ടു​ക​യ​റി ആ​ക്ര​മ​ണം:
ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്

ആ​ല​പ്പു​ഴ: വാ​ഹി​ദ് ക​റ്റാ​ന​ത്തെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​എ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​സാ​റു​ദ്ദീ​ൻ കാ​ക്കോ​ന്ത​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​അ​ൻ​ഷാ​ദ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

നേ​താ​ജി​യു​ടെ ജീ​വി​തം
പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം

ആ​ല​പ്പു​ഴ: നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ സ്വാ​ത​ന്ത്ര്യ​സ​മ​ര ജീ​വി​ത​ക​ഥ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന് ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ. ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി സം​സ്ഥാ​ന നേ​തൃ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ നേ​താ​ജി​യു​ടെ 125-ാം ജ​ന്മ​ദി​നാ​ഘോ​ഷ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ പി.​ജെ.​ കു​ര്യ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. പ്ര​ദീ​പ് കൂ​ട്ടാ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ർ​ജ് ജോ​സ​ഫ്, ദി​ലീ​പ് ചെ​റി​യ​നാ​ട്, ഇ.​ ഷാ​ബ്ദീ​ൻ, ഡി.​ഡി.​ സു​നി​ൽ​കു​മാ​ർ, ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി എ​ന്നി​വ​ർ പ്രസംഗിച്ചു.