ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: പ്ര​തി ഒ​ളി​വി​ല്‍
Sunday, January 23, 2022 10:41 PM IST
എ​ട​ത്വ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ പ്ര​തി ഒ​ളി​വി​ല്‍. എ​ട​ത്വ കേ​ന്ദ്രീ​ക​രി​ച്ച് ട്രാ​വ​ൽ ഏ​ജ​ന്‍​സി ന​ട​ത്തി​യ കു​ന്തി​രി​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ പൂ​വ​ത്തു​ചി​റ അ​നൂ​പ് പി. ​തോ​മ​സാ​ണ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ത്. അ​ഞ്ചുമാ​സം മു​ന്പ് ഏ​ജ​ന്‍​സി പൂ​ട്ടി കു​ടും​ബസ​മ്മേ​തം നാ​ടു​വി​ട്ടെ​ങ്കി​ലും ക​ഴി​ഞ്ഞദി​വ​സ​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ച്ച​ത്. ഇ​തി​നോ​ട​കം ല​ഭി​ച്ച 19 പ​രാ​തി​യി​ല്‍നി​ന്ന് 22,33,000 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തും ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ര​സ്യം ന​ല്‍​കി ഇ​ന്‍റ​ര്‍​വ്യു ന​ട​ത്തി​യാ​ണ് പ​ണം കൈ​പ്പ​റ്റി​യി​രു​ന്ന​ത്. തൊ​ഴി​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ണം ഈ​ടാ​ക്കു​ന്ന​ത്. ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ നി​ന്ന് പാ​സ്‌​പോ​ര്‍​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും വാ​ങ്ങി​യി​ട്ടു​ണ്ട്. ഇ​തും തി​രി​കെ ന​ല്‍​കി​യി​ട്ടി​ല്ല.

എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട തു​ട​ങ്ങി നി​ര​വ​ധി ജി​ല്ല​ക​ളി​ല്‍നി​ന്നു​ള്ള​വ​ര്‍ ത​ട്ടി​പ്പി​നി​ര​യാ​യെ​ന്ന് സൂ​ച​ന​യു​ണ്ട്. ഇ​യാ​ള്‍​ക്കെ​തി​രേ വീ​ണ്ടും പ​രാ​തി വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​യാ​ൾ വ​ന്‍​തു​ക വാ​യ്പ വാ​ങ്ങി മു​ങ്ങി​യ​താ​യും പ​രാ​തി​യു​ണ്ട്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം എ​ട​ത്വ സി​ഐ ആ​ന​ന്ദ​ബാ​ബു, എ​സ്ഐ അ​ഭി​ലാ​ഷ് എ​ന്നി​വ​ര്‍​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ണ്ടെ​ങ്കി​ല്‍ ഉ​ട​ന്‍ ത​ന്നെ എ​ട​ത്വ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സി​ഐ അ​റി​യി​ച്ചു.